Dia dos avós
Os avós são tesouros vivos de sabedoria e fé. A Bíblia honra os mais velhos e celebra a transmissão de fé entre gerações — dos avós aos netos e destes aos que virão.
A bênção dos avós
A coroa dos velhos são os filhos dos filhos. A misericórdia de Deus é de geração em geração sobre os que o temem.
മക്കളുടെ മക്കൾ വൃദ്ധന്മാർക്ക് കിരീടമാകുന്നു;
മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നെ.
യഹോവയുടെ ദയ എന്നും എന്നേക്കും അവിടുത്തെ ഭക്തന്മാർക്കും
തന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.
ഞാൻ ബാലനായിരുന്നു, ഇപ്പോൾ വൃദ്ധനായിരിക്കുന്നു;
നീതിമാൻ തുണയില്ലാതിരിക്കുന്നതും
അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.
ഒരു തലമുറ മറ്റൊരു തലമുറയോട് അങ്ങേയുടെ ക്രിയകളെ പുകഴ്ത്തി
അങ്ങേയുടെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.
യഹോവ നല്ലവനല്ലയോ,
അവിടുത്തെ ദയ എന്നേക്കുമുള്ളത്;
അവിടുത്തെ വിശ്വസ്തത തലമുറതലമുറയായി നിലനില്ക്കുന്നു.
Força e fidelidade
Mesmo na velhice darão frutos. Os cabelos brancos são coroa de glória. Deus não abandona seus filhos na idade avançada.
വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും;
അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും.
യഹോവ നേരുള്ളവൻ, കർത്താവ് എന്റെ പാറ,
ദൈവത്തിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന് തന്നെ.
നരച്ച തല ശോഭയുള്ള കിരീടമാകുന്നു;
നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.
നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നെ;
നിങ്ങൾ നരയ്ക്കുവോളം ഞാൻ നിങ്ങളെ ചുമക്കും;
ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കുകയും
ഞാൻ ചുമന്ന് വിടുവിക്കുകയും ചെയ്യും.
ബാല്യക്കാർ ക്ഷീണിച്ച് തളർന്നുപോകും;
യൗവനക്കാരും ഇടറിവീഴും.
എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും;
അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും;
അവർ തളർന്നുപോകാതെ ഓടുകയും
ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.
കണ്ണുകൊണ്ട് കണ്ട കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്ത് ഒരിക്കലും അവ നിന്റെ മനസ്സിൽനിന്ന് വിട്ടുപോകാതെയും ഇരിക്കുവാൻ സൂക്ഷിച്ചു നിന്നെത്തന്നെ ജാഗ്രതയോടെ കാത്തുകൊള്ളുക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവ ഉപദേശിക്കേണം.