Filhos: herança de Deus, criação e valores na Bíblia
Filhos como herança e bênção de Deus
A Bíblia trata os filhos como uma herança do Senhor e uma bênção concedida à família, nunca como um fardo. Eles representam a continuidade da vida e o fruto da generosidade de Deus com o lar.
മക്കൾ, യഹോവ നല്കുന്ന അവകാശവും
ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.
വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ
അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.
അവയെക്കൊണ്ടു തന്റെ ആവനാഴിക
നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ;
നഗരവാതില്ക്കൽവെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോൾ
അങ്ങനെയുള്ളവർ ലജ്ജിച്ചുപോകയില്ല.(സങ്കീർത്തനങ്ങൾ 127:3-5)
യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ;
നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും;
നീ ഭാഗ്യവാൻ; നിനക്കു നന്മ വരും.
നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും
നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും.
യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.(സങ്കീർത്തനങ്ങൾ 128:1-4)
അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും;
നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.(സങ്കീർത്തനങ്ങൾ 112:2)
ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴെച്ചു വളരുന്ന തൈകൾപോലെയും
ഞങ്ങളുടെ പുത്രിമാർ അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകൾപോലെയും ഇരിക്കട്ടെ.(സങ്കീർത്തനങ്ങൾ 144:12)
ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.(ഉല്പത്തി 1:28)
നീ സകലജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്റെ നാൽക്കാലികളിലാകട്ടെ ഉണ്ടാകയില്ല.(ആവർത്തനപുസ്തകം 7:14)
നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.(ആവർത്തനപുസ്തകം 28:4)
Ensinar o caminho e transmitir a fé
A formação espiritual e moral de uma criança não acontece por acaso: ela exige presença nas tarefas comuns do dia a dia. A Escritura orienta que os pais conversem sobre os mandamentos de Deus dentro de casa e pelo caminho, ensinando antes pelo exemplo do que pelo discurso.
ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.(ആവർത്തനപുസ്തകം 6:6,7)
ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക;
അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.(സദൃശവാക്യങ്ങൾ 22:6)
മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു
വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ.(സദൃശവാക്യങ്ങൾ 4:1)
നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ
വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും
അവൻ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.(സങ്കീർത്തനങ്ങൾ 78:4)
Corrigir com sabedoria e sem exasperar
A disciplina bíblica tem como objetivo proteger a vida e moldar o caráter, não descarregar irritação. A firmeza necessária na correção anda sempre junta com a moderação: os pais são advertidos a não irritar nem desanimar os filhos na criação.
വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു;
അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.(സദൃശവാക്യങ്ങൾ 13:24)
ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു;
ശിക്ഷെക്കുള്ള വടി അതിനെ അവനിൽ നിന്നു അകറ്റിക്കളയും.(സദൃശവാക്യങ്ങൾ 22:15)
ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു;
വടികൊണ്ടു അടിച്ചാൽ അവൻ ചത്തുപോകയില്ല.(സദൃശവാക്യങ്ങൾ 23:13)
വടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു;
തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.(സദൃശവാക്യങ്ങൾ 29:15)
പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.(എഫെസ്യർ 6:4)
പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.(കൊലൊസ്സ്യർ 3:21)
നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൗലടേയന്മാരത്രേ.(എബ്രായർ 12:7,8)
O acolhimento e a ternura de Jesus pelas crianças
Jesus deu dignidade e tempo aos pequenos em uma época em que eles costumavam ser postos à margem. Ao repreender os discípulos e abençoar os meninos e meninas, Cristo colocou a simplicidade da infância como padrão para entrar no Reino dos Céus.
യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.(മർക്കൊസ് 10:14)
അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!(മത്തായി 7:11)
യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.(ലൂക്കൊസ് 2:52)
അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ
യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.(സങ്കീർത്തനങ്ങൾ 103:13)
കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല.(1. യോഹന്നാൻ 3:1)
സ്ത്രീ പ്രസവിക്കുമ്പോൾ തന്റെ നാഴിക വന്നതുകൊണ്ടു അവൾക്കു ദുഃഖം ഉണ്ടു; കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു മനുഷ്യൻ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷംനിമിത്തം അവൾ തന്റെ കഷ്ടം പിന്നെ ഓർക്കുന്നില്ല.(യോഹന്നാൻ 16:21)
Promessas de cuidado e esperança para as gerações
Deus conhece cada pessoa antes mesmo do nascimento e acompanha o crescimento dos filhos em cada detalhe. A Escritura traz promessas de paz, justiça e renovação que alcançam não apenas o presente, mas as gerações seguintes.
നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു;
എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.
ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ
ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു;
നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു;
അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും
ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ
എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല.
ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു;
നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ
അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു;(സങ്കീർത്തനങ്ങൾ 139:13-16)
നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.(യിരെമ്യാവു 1:5)
യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ;
യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ;
യഹോവ തിരുമുഖം നിന്റെമേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.(സംഖ്യാപുസ്തകം 6:24-26)
ദാഹിച്ചിരിക്കുന്നെടത്തു ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേൽ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേൽ എന്റെ അനുഗ്രഹത്തെയും പകരും. അവർ പുല്ലിന്റെ ഇടയിൽ നീർത്തോടുകൾക്കരികെയുള്ള അലരികൾപോലെ മുളെച്ചുവരും.(യെശയ്യാവു 44:3,4)
നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.(യെശയ്യാവു 54:13)
അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. അവർക്കും അവരുടെ ശേഷം അവരുടെ മക്കൾക്കും ഗുണംവരത്തക്കവണ്ണം അവർ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിന്നു ഞാൻ അവർക്കു ഏകമനസ്സും ഏകമാർഗ്ഗവും കൊടുക്കും.(യിരെമ്യാവു 32:38,39)
ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു;
എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.(സങ്കീർത്തനങ്ങൾ 22:10)
ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു;
നീതിമാൻ തുണയില്ലാതിരിക്കുന്നതും
അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.
അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു;
അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.(സങ്കീർത്തനങ്ങൾ 37:25,26)
യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ.
ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും
അനവധി ധാന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ.
വംശങ്ങൾ നിന്നെ സേവിക്കട്ടെ;
ജാതികൾ നിന്നെ വണങ്ങട്ടെ;
നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്ക;
നിന്റെ മാതാവിന്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ.
നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ;
നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ.(ഉല്പത്തി 27:28,29)
കൊള്ളയാകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ കുഞ്ഞുകുട്ടികളും ഇന്നു ഗുണദോഷങ്ങളെ തിരിച്ചറിയാത്ത നിങ്ങളുടെ മക്കളും അവിടെ ചെല്ലും; അവർക്കു ഞാൻ അതു കൊടുക്കും; അവർ അതു കൈവശമാക്കും.(ആവർത്തനപുസ്തകം 1:39)
O papel dos filhos: honra, respeito e gratidão
O mandamento de honrar pai e mãe é o primeiro que traz uma promessa explícita de vida longa e paz. A resposta dos filhos à dedicação dos pais se expressa pela obediência na juventude e pelo amparo prático na velhice.
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.(പുറപ്പാടു 20:12)
മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. "നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക" എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.(എഫെസ്യർ 6:1-3)
മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ.(കൊലൊസ്സ്യർ 3:20)
ശലോമോന്റെ സദൃശവാക്യങ്ങൾ
ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;
ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു.(സദൃശവാക്യങ്ങൾ 10:1)
മക്കളുടെ മക്കൾ വൃദ്ധന്മാർക്കു കിരീടമാകുന്നു;
മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നേ.(സദൃശവാക്യങ്ങൾ 17:6)
പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ;
അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.(സദൃശവാക്യങ്ങൾ 20:7)
വല്ല വിധവെക്കും പുത്രപൗത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.(1. തിമൊഥെയൊസ് 5:4)
Este artigo te tocou? Faça uma oração!
+581 estão orando agora.
Junte-se à corrente de oração.