Poder de Deus
O poder de Deus é incomparável e infinito. Ele criou o universo pela palavra, sustenta todas as coisas e manifesta sua onipotência em cada geração.
A onipotência do Criador
Deus fez os céus e a terra pelo seu grande poder. Nada é impossível para Ele, e sua força está além de toda compreensão humana.
അവിടുന്ന് തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു;
തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു;
തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.
യേശു അവരെ നോക്കി: അത് മനുഷ്യർക്ക് അസാദ്ധ്യം എങ്കിലും ദൈവത്തിന് സകലവും സാദ്ധ്യം എന്നു പറഞ്ഞു.
എന്നാൽ ഇവ അവിടുത്തെ വഴികളുടെ അറ്റങ്ങളത്രേ;
നാം അവിടുത്തെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു.
അവിടുത്തെ ബലത്തിന്റെ ഇടിമുഴക്കമോ ആര് ഗ്രഹിക്കും?"
അവിടുന്ന് ജ്ഞാനിയും മഹാശക്തനുമാകുന്നു;
അവിടുത്തോട് ശഠിച്ചിട്ട് വിജയിച്ചവൻ ആര്?
Poder sobre tudo
O Senhor reina sobre as nações, sustenta os oprimidos e manifesta seu poder tanto no julgamento quanto na redenção.
ദൈവം തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു;
അവിടുത്തെ കണ്ണ് ജനതകളെ നോക്കുന്നു;
മത്സരക്കാർ സ്വയം ഉയർത്തരുതേ. സേലാ.
ബദ്ധന്മാരുടെ നെടുവീർപ്പ് അങ്ങേയുടെ മുമ്പാകെ വരുമാറാകട്ടെ;
മരണത്തിന് വിധിക്കപ്പെട്ടിരിക്കുന്നവരെ അങ്ങ് അങ്ങേയുടെ മഹാശക്തിയാൽ രക്ഷിക്കേണമേ.
"ശക്തി ദൈവത്തിനുള്ളത്" എന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു,
ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ
അവിടുത്തെ ദയ എന്നേക്കുമുള്ളത്.
Poder para o seu povo
Deus fortalece os fracos e ressuscita os mortos. Seu poder opera em nós para que experimentemos vitória e transformação.
എന്നാൽ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും.
ബലഹീനതയിൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോടു കൂടെ ദൈവശക്തിയാൽ നിങ്ങൾക്കായി ജീവിക്കുന്നു.
സത്യവചനത്താലും, ദൈവശക്തിയാലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങളാലും,
ദൈവത്തിന്റെ സർവ്വായുധങ്ങൾ
അവസാനമായി കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ.
യഹോവയാം യാഹിൽ ശാശ്വതമായ ഒരു പാറ ഉള്ളതിനാൽ
യഹോവയിൽ എന്നേക്കും ആശ്രയിക്കുവിൻ.
ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു;
ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു;
യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു.
നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി
നിന്റെ മദ്ധ്യേ ഇരിക്കുന്നു;
അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും;
തന്റെ സ്നേഹത്താൽ അവൻ പുതുതാക്കുന്നു;
ഉത്സവദിനത്തിലെപ്പോലെ
അവൻ നിന്നിൽ ആനന്ദിക്കും.
എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ട് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു നിശ്ചയം.