Pular para o conteúdo
Publicidade

Proteção e segurança: refúgio e amparo nas crises

Refúgio e fortaleza nas horas de aflição

A proteção de Deus não significa ausência de dificuldades, mas a certeza de amparo no meio delas. Quem busca refúgio no Senhor encontra abrigo seguro contra o medo, força nas crises e descanso para o coração.

ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു;

കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.(സങ്കീർത്തനങ്ങൾ 46:1)

അത്യുന്നതന്റെ മറവിൽ വസിക്കയും

സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ

യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും

ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.(സങ്കീർത്തനങ്ങൾ 91:1,2)

തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും;

അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും;

അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.(സങ്കീർത്തനങ്ങൾ 91:4)

നിന്റെ വശത്തു ആയിരം പേരും

നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും,

എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.(സങ്കീർത്തനങ്ങൾ 91:7)

യഹോവേ, നീ എന്റെ സങ്കേതമാകുന്നു;

നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.

ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല;

ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.(സങ്കീർത്തനങ്ങൾ 91:9,10)

യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും?

യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?(സങ്കീർത്തനങ്ങൾ 27:1)

അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;

എന്റെ ഗോപുരം അവൻ തന്നേ; ഞാൻ ഏറെ കുലുങ്ങുകയില്ല.(സങ്കീർത്തനങ്ങൾ 62:2)

O Senhor como escudo diante da oposição

Quando Davi compôs o Salmo 3 ao fugir do próprio filho, sua segurança não vinha do número de soldados, mas de saber que Deus sustentava a sua cabeça erguida. O Senhor se interpõe entre você e o que tenta derrubar sua fé.

നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും

എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.(സങ്കീർത്തനങ്ങൾ 3:3)

യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു!

എന്നോടു എതിർക്കുന്നവർ അനേകർ ആകുന്നു.

അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു

എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.

നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും

എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.

ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു;

അവൻതന്റെ വിശുദ്ധപർവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.

ഞാൻ കിടന്നുറങ്ങി;

യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.

എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന

ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.(സങ്കീർത്തനങ്ങൾ 3:1-6)

ദൈവത്തിന്റെ വഴി തികവുള്ളതു;

യഹോവയുടെ വചനം ഊതിക്കഴിച്ചതു;

തന്നേ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു.(സങ്കീർത്തനങ്ങൾ 18:30)

നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു;

നിന്റെ വലങ്കൈ എന്നെ താങ്ങി

നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.

ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി;

എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.(സങ്കീർത്തനങ്ങൾ 18:35,36)

എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും;

നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാർക്കും;

നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും;

യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും;

പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും;(സങ്കീർത്തനങ്ങൾ 5:11,12)

ദൈവമേ, ഞാൻ നിന്നോടു അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ;

നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്റെ അപേക്ഷ കേൾക്കേണമേ.

നിന്നെ ശരണമാക്കുന്നവരെ അവരോടു എതിർക്കുന്നവരുടെ കയ്യിൽനിന്നു

നിന്റെ വലങ്കയ്യാൽ രക്ഷിക്കുന്നവനായുള്ളോവേ,

നിന്റെ അത്ഭുതകാരുണ്യം കാണിക്കേണമേ.

കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ;

എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും

എന്നെ ചുറ്റിവളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതവണ്ണം

നിന്റെ ചിറകിന്റെ നിഴലിൽ എന്നെ മറെച്ചുകൊള്ളേണമേ.(സങ്കീർത്തനങ്ങൾ 17:6-9)

നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും;

രക്ഷയുടെ ഉല്ലാസഘോഷംകൊണ്ടു നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.(സങ്കീർത്തനങ്ങൾ 32:7)

എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ;

അവൻ യുദ്ധത്തിന്നു എന്റെ കൈകളെയും

പോരിന്നു എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.

എന്റെ ദയയും എന്റെ കോട്ടയും

എന്റെ ഗോപുരവും എന്റെ രക്ഷകനും

എന്റെ പരിചയും ഞാൻ ശരണമാക്കിയവനും

എന്റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവൻ തന്നേ.(സങ്കീർത്തനങ്ങൾ 144:1,2)

Provisão e sustento contra a incerteza de amanhã

O medo do futuro e a angústia da escassez perdem força diante do Deus que sustenta a vida a cada dia. Buscar o Reino em primeiro lugar reorganiza as prioridades e devolve a paz material e espiritual.

ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും;

യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല.(സങ്കീർത്തനങ്ങൾ 34:10)

യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക;

ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക.

യഹോവയിൽ തന്നേ രസിച്ചുകൊൾക;(സങ്കീർത്തനങ്ങൾ 37:3)

ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു;

നീതിമാൻ തുണയില്ലാതിരിക്കുന്നതും

അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.(സങ്കീർത്തനങ്ങൾ 37:25)

അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.(മത്തായി 6:8)

മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.(മത്തായി 6:33)

എന്നെ ശക്തനാക്കുന്നവൻമുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.(ഫിലിപ്പിയർ 4:13)

എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.(ഫിലിപ്പിയർ 4:19)

Guarda contínua em cada passo do caminho

Quem enfrenta dias cheios ou caminhos perigosos encontra no Salmo 121 o lembrete de que o Deus de Israel não dorme. Ele acompanha a sua saída e a sua chegada em todo tempo.

ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു;

എനിക്കു സഹായം എവിടെനിന്നു വരും?

എന്റെ സഹായം ആകാശത്തെയും ഭൂമിയെയും

ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.

നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല;

നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.

യിസ്രായേലിന്റെ പരിപാലകൻ

മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.

യഹോവ നിന്റെ പരിപാലകൻ;

യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.

പകൽ സൂര്യനെങ്കിലും

രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.

യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും.

അവൻ നിന്റെ പ്രാണനെ പരിപാലിക്കും.

യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും

ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.(സങ്കീർത്തനങ്ങൾ 121:1-8)

യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും

പാളയമിറങ്ങി അവരെ വിടുവിക്കുന്നു.(സങ്കീർത്തനങ്ങൾ 34:7)

യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു;

അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.(സങ്കീർത്തനങ്ങൾ 34:22)

ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു;

അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.(സങ്കീർത്തനങ്ങൾ 16:8)

യഹോവ കഷ്ടകാലത്തിൽ നിനക്കു ഉത്തരമരുളുമാറാകട്ടെ;

യാക്കോബിൻ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ.

അവൻ വിശുദ്ധമന്ദിരത്തിൽനിന്നു നിനക്കു സഹായം അയക്കുമാറാകട്ടെ;

സീയോനിൽനിന്നു നിന്നെ താങ്ങുമാറാകട്ടെ.(സങ്കീർത്തനങ്ങൾ 20:1,2)

എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ;

നിന്നെ ശരണമാക്കിയിരിക്കയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.

നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ;

ഞാൻ നിങ്കൽ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.(സങ്കീർത്തനങ്ങൾ 25:20,21)

ജയത്തിന്നു കുതിര വ്യർത്ഥമാകുന്നു;

തന്റെ ബലാധിക്യംകൊണ്ടു അതു വിടുവിക്കുന്നതുമില്ല.

യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും

തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;

അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും

ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.(സങ്കീർത്തനങ്ങൾ 33:17-19)

നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു;

അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു.(സങ്കീർത്തനങ്ങൾ 33:20)

Confiança inabalável e passos firmes

O livro de Provérbios ensina que o nome do Senhor é como uma torre inexpugnável: quem corre para ele encontra proteção real contra a instabilidade humana e as armadilhas da rotina.

യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല;

മനുഷ്യൻ എന്നോടു എന്തു ചെയ്യും?(സങ്കീർത്തനങ്ങൾ 118:6)

യഹോവയുടെ നാമം ബലമുള്ള ഗോപുരം;

നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.(സദൃശവാക്യങ്ങൾ 18:10)

യഹോവ നിന്റെ ആശ്രയമായിരിക്കും;

അവൻ നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും.(സദൃശവാക്യങ്ങൾ 3:26)

നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു;

നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.(സദൃശവാക്യങ്ങൾ 10:9)

ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു;

തന്നിൽ ആശ്രയിക്കുന്നവർക്കു അവൻ പരിച തന്നേ.(സദൃശവാക്യങ്ങൾ 30:5)

യഹോവയല്ലോ ജ്ഞാനം നല്കുന്നതു;

അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.

അവൻ നേരുള്ളവർക്കു രക്ഷ സംഗ്രഹിച്ചുവെക്കുന്നു:

നഷ്കളങ്കമായി നടക്കുന്നവർക്കു അവൻ ഒരു പരിച തന്നേ.

അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു;

തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.(സദൃശവാക്യങ്ങൾ 2:6-8)

A certeza da presença divina nas batalhas

Moisés e Josué enfrentaram cenários impossíveis ancorados numa única garantia: o Senhor ia com eles. A presença de Deus é o que dissipa a solidão e renova a coragem nos momentos mais difíceis.

ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.(ആവർത്തനപുസ്തകം 31:6)

പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു;

അവൻ ശത്രുവിനെ നിന്റെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു.

സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.(ആവർത്തനപുസ്തകം 33:27)

യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.(പുറപ്പാടു 14:14)

സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.(യെശയ്യാവു 26:3)

നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും.(യെശയ്യാവു 46:4)

നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽ നിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.(യെശയ്യാവു 54:17)

യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു.(നഹൂം 1:7)

Promessas de cuidado eterno em Cristo

Jesus ensina que até os fios de cabelo da nossa cabeça estão contados. Se o Pai cuida dos pássaros, nada nesta vida pode arrancar você das mãos dele ou separar você do seu amor.

കാശിന്നു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ.(മത്തായി 10:29-31)

ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?(റോമർ 8:31)

ആകയാൽ "കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും" എന്നു നമുക്കു ധൈര്യത്തോടെ പറയാം.(എബ്രായർ 13:6)

കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.(2. തെസ്സലൊനീക്യർ 3:3)

അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു. (യോഹന്നാൻ 17:15)

ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.(1. യോഹന്നാൻ 5:18)

Paz e repouso para a mente cansada

Dormir em paz no fim de um dia exaustivo é um ato de confiança. Quando você coloca a cabeça no travesseiro, Deus continua trabalhando e sustentando tudo o que você precisou soltar.

ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും;

നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.(സങ്കീർത്തനങ്ങൾ 4:8)

നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക;

അവൻ നിന്നെ പുലർത്തും;

നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.(സങ്കീർത്തനങ്ങൾ 55:22)

ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും;

അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും.

കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.(സങ്കീർത്തനങ്ങൾ 59:16)

നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു;

ഞാൻ തിരുവചനത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു.(സങ്കീർത്തനങ്ങൾ 119:114)

യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും;

യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളതു;

തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.(സങ്കീർത്തനങ്ങൾ 138:8)

ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവന്നും ഞാൻ തൃപ്തിവരുത്തും.(യിരെമ്യാവു 31:25)

അതുനിമിത്തം തന്നേ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു.(2. തിമൊഥെയൊസ് 1:12)

Seja o primeiro

Este artigo te tocou? Faça uma oração!

+581 estão orando agora.

Junte-se à corrente de oração.