Redentor
Deus é o nosso Redentor. Ele nos resgatou da escravidão do pecado, nos libertou das cadeias e nos comprou com preço altíssimo — o sangue de seu Filho.
Liberdade em Cristo
Cristo nos libertou para a liberdade. Aquele a quem o Filho liberta é verdadeiramente livre. O Redentor quebra toda cadeia.
അതുകൊണ്ട് പുത്രൻ നിങ്ങൾക്ക് സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.
ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം
സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്.
യഹോവയുടെ പ്രസാദവർഷം
എളിയവരോടു സദ്വർത്തമാനം ഘോഷിക്കുവാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുകകൊണ്ടു
യഹോവയായ കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഇരിക്കുന്നു;
ഹൃദയം തകർന്നവരെ മുറിവുകെട്ടുവാനും
തടവുകാർക്കു വിടുതലും
ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിക്കുവാനും
ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ജീവിതം
അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല. ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്ക് പാപത്തിന്റെയും മരണത്തിൻ്റെയും പ്രമാണത്തിൽനിന്ന് ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.
Redenção e salvação
Deus nos redimiu por amor. Ele apagou nossas transgressões e nos salvou não por mérito nosso, mas por sua misericórdia.
ഞാൻ കാർമുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും
മേഘത്തെപോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു;
എങ്കലേക്ക് തിരിഞ്ഞുകൊള്ളുക;
ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു."
അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കുവാനായി വന്നിരിക്കുന്നതുകൊണ്ട് നീ അവന്റെ പേര് യേശു എന്നു വിളിക്കേണം" എന്നു പറഞ്ഞു.
അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുക്കുവാനും സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളൊരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിനും തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.
എന്നാൽ ഇപ്പോൾ പാപത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന് ദാസന്മാരായിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അനന്തരഫലം നിത്യജീവനും ആകുന്നു.
Refúgio e proteção
O Redentor é nosso refúgio e fortaleza. Ele livra os que clamam, sara os quebrantados e se alegra por nós com cântico.
യഹോവ എന്റെ പാറയും എന്റെ കോട്ടയും ആകുന്നു
എന്റെ ബലമായ യഹോവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
യഹോവ എന്റെ ശൈലവും കോട്ടയും എന്റെ രക്ഷകനും
ദൈവവും ഞാൻ ശരണമാക്കുന്ന പാറയും
എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും ഗോപുരവും ആകുന്നു.
ശത്രുക്കളിൽ നിന്നുള്ള വിടുതലിനായുള്ള പ്രാർത്ഥനയും സ്തുതിയും
യഹോവേ, ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു;
ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ;
അങ്ങേയുടെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.
എന്റെ ജീവകാലം അങ്ങേയുടെ കയ്യിൽ ഇരിക്കുന്നു;
എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.
നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു,
സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.
ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ;
മനസ്സു തകർന്നവരെ അവിടുന്ന് രക്ഷിക്കുന്നു.
നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു;
അവയിൽ നിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു.
ഞങ്ങളുടെ രക്ഷയായ ദൈവമേ,
അങ്ങേയുടെ നാമമഹത്വത്തിനായി ഞങ്ങളെ സഹായിക്കേണമേ;
അങ്ങേയുടെ നാമംനിമിത്തം ഞങ്ങളെ രക്ഷിച്ച്,
ഞങ്ങളുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യേണമേ.
ഞാൻ അങ്ങേക്ക് സ്തുതി പാടുമ്പോൾ എന്റെ അധരങ്ങളും
അങ്ങ് വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
യഹോവ തിന്മ വെറുക്കുന്നവരെ സ്നേഹിക്കുന്നു;
കർത്താവ് തന്റെ ഭക്തന്മാരുടെ പ്രാണനെ കാക്കുന്നു;
ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുന്നു.
യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും
വഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കേണമേ.
Vestidos de salvação
O Redentor nos veste com roupas de salvação e manto de justiça. Ele se alegra por nós e nos cobre com seu amor.
ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും;
എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും;
മണവാളൻ തലപ്പാവ് അണിയുന്നതുപോലെയും
മണവാട്ടി ആഭരണങ്ങളാൽ സ്വയം അലങ്കരിക്കുന്നതുപോലെയും
അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു
നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു.
നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി
നിന്റെ മദ്ധ്യേ ഇരിക്കുന്നു;
അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും;
തന്റെ സ്നേഹത്താൽ അവൻ പുതുതാക്കുന്നു;
ഉത്സവദിനത്തിലെപ്പോലെ
അവൻ നിന്നിൽ ആനന്ദിക്കും.