Sabedoria: o que é e como adquiri-la segundo a Bíblia
O que é sabedoria segundo a Bíblia
Na Bíblia, sabedoria não é mero acúmulo de informações nem inteligência teórica, mas a habilidade prática de viver e tomar decisões retas segundo a vontade de Deus. Essa sabedoria tem um ponto de partida indispensável: o temor do Senhor — uma postura de reverência, respeito e humilde reconhecimento de quem Deus é.
Quem busca sabedoria longe do Criador constrói sobre bases frágeis. Em Provérbios e nos livros poéticos, o verdadeiro discernimento nasce quando colocamos Deus no centro da vida cotidiana.
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു;
ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.(സദൃശവാക്യങ്ങൾ 1:7)
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും
പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.(സദൃശവാക്യങ്ങൾ 9:10)
യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു;
മാനത്തിന്നു വിനയം മുന്നോടിയാകുന്നു.(സദൃശവാക്യങ്ങൾ 15:33)
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു;
അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടു;
അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.(സങ്കീർത്തനങ്ങൾ 111:10)
എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?
വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
അതിന്റെ വില മനുഷ്യൻ അറിയുന്നില്ല;
ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല.
അതു എന്നിൽ ഇല്ല എന്നു ആഴി പറയുന്നു;
അതു എന്റെ പക്കൽ ഇല്ല എന്നു സമുദ്രവും പറയുന്നു.
തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല;
അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.
ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ
നീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല;
സ്വർണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല;
തങ്കം കൊണ്ടുള്ള പണ്ടങ്ങൾക്കു അതിനെ മാറിക്കൊടുപ്പാറില്ല.
പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ;
ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ.
കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല;
തങ്കംകൊണ്ടു അതിന്റെ വില മതിക്കാകുന്നതുമല്ല.
പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു?
വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
അതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു;
ആകാശത്തിലെ പക്ഷികൾക്കു അതു ഗുപ്തമായിരിക്കുന്നു.
ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേൾവി കേട്ടിട്ടുണ്ടു
എന്നു നരകവും മരണവും പറയുന്നു.(ഇയ്യോബ് 28:12-22)
Como pedir e receber sabedoria de Deus
A sabedoria bíblica não é conquistada apenas por esforço intelectual, mas recebida como dádiva divina. Deus não esconde o discernimento de quem o procura com sinceridade; ao contrário, a promessa bíblica é que Ele concede sabedoria com generosidade a todo aquele que pede com fé.
നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.(യാക്കോബ് 1:5)
നീ ബോധത്തിന്നായി വിളിച്ചു
വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ,
നീ യഹോവാഭക്തി ഗ്രഹിക്കയും
ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.(സദൃശവാക്യങ്ങൾ 2:3,5)
യഹോവയല്ലോ ജ്ഞാനം നല്കുന്നതു;
അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.(സദൃശവാക്യങ്ങൾ 2:6)
ഈ നാലു ബാലന്മാർക്കോ ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നീപുണതയും സമാർത്ഥ്യവും കൊടുത്തു; ദാനീയേൽ സകലദർശനങ്ങളെയും സ്വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു.(ദാനീയേൽ 1:17)
ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ.(ദാനീയേൽ 2:20)
എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോടു അപേക്ഷിച്ചതു ഇപ്പോൾ എന്നെ അറിയിച്ചു രാജാവിന്റെ കാര്യം ഞങ്ങൾക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാൻ നിന്നെ വാഴ്ത്തിസ്തുതിക്കുന്നു.(ദാനീയേൽ 2:23)
A sabedoria divina e a sabedoria humana
O Novo Testamento estabelece um contraste nítido entre a sabedoria do alto e a sabedoria terrena. Enquanto a lógica do mundo frequentemente valoriza a ambição egoísta, a autossuficiência e a esperteza, a sabedoria de Deus se manifesta em caráter: pureza, mansidão, misericórdia e frutos de justiça.
നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.(യാക്കോബ് 3:13)
ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.(യാക്കോബ് 3:17)
ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു ഇടർച്ചയും ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ. ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.(1. കൊരിന്ത്യർ 1:23-25)
എന്നാൽ തികഞ്ഞവരുടെ ഇടയിൽ ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല, നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല; ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു.(1. കൊരിന്ത്യർ 2:6,7)
ആരും തന്നെത്താൻ വഞ്ചിക്കരുതു; താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ.(1. കൊരിന്ത്യർ 3:18)
അവർ ക്രിസ്തുവെന്ന ദൈവമർമ്മത്തിന്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്കു ആശ്വാസം ലഭിക്കേണം എന്നുവെച്ചു ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.(കൊലൊസ്സ്യർ 2:2,3)
Direção e discernimento para tomar decisões
Buscar sabedoria é essencial nos momentos de encruzilhada. As Escrituras ensinam que a direção de Deus não costuma anular a reflexão, mas transforma a confiança: em vez de depender exclusivamente do próprio entendimento, o sábio entrega seus passos ao Senhor e busca ser guiado com mansidão.
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക;
സ്വന്ത വിവേകത്തിൽ ഊന്നരുതു.
നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക;
അവൻ നിന്റെ പാതകളെ നേരെയാക്കും;(സദൃശവാക്യങ്ങൾ 3:5,6)
നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു;
യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.(സദൃശവാക്യങ്ങൾ 3:7)
യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ;
നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!
നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ;
നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ;
ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.(സങ്കീർത്തനങ്ങൾ 25:4,5)
സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു;
സൗമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.(സങ്കീർത്തനങ്ങൾ 25:9)
യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ;
എന്റെ ശത്രുക്കൾനിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ.(സങ്കീർത്തനങ്ങൾ 27:11)
ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും;
ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.(സങ്കീർത്തനങ്ങൾ 32:8)
ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ
യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.(സങ്കീർത്തനങ്ങൾ 37:23)
രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ;
ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ;
ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ;
ഞാൻ എന്റെ ഉള്ളം നിങ്കലേക്കു ഉയർത്തുന്നുവല്ലോ.(സങ്കീർത്തനങ്ങൾ 143:8)
നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ.
നീ എന്റെ ദൈവമാകുന്നുവല്ലോ;
നിന്റെ നല്ല ആത്മാവു നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ.
യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ;
നിന്റെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്നു ഉദ്ധരിക്കേണമേ.(സങ്കീർത്തനങ്ങൾ 143:10,11)
A Palavra de Deus como fonte de discernimento
A revelação bíblica é o padrão pelo qual toda escolha deve ser avaliada. O salmista descreve a instrução do Senhor como lâmpada para os pés — suficiente para dar o próximo passo com segurança em meio à escuridão e proteger de caminhos enganosos.
നിന്റെ വചനം എന്റെ കാലിന്നു ദീപവും
എന്റെ പാതെക്കു പ്രകാശവും ആകുന്നു.(സങ്കീർത്തനങ്ങൾ 119:105)
നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു
എന്റെ കണ്ണുകളെ തുറക്കേണമേ.(സങ്കീർത്തനങ്ങൾ 119:18)
നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു;
അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.(സങ്കീർത്തനങ്ങൾ 119:130)
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും
പാപികളുടെ വഴിയിൽ നില്ക്കാതെയും
പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും
യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു
അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.(സങ്കീർത്തനങ്ങൾ 1:1,2)
നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും.
നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും;
നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും.(സദൃശവാക്യങ്ങൾ 6:22)
സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകലജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ.(കൊലൊസ്സ്യർ 3:16)
Sabedoria prática no dia a dia
A sabedoria bíblica se prova nas situações comuns: no controle da fala, na capacidade de ouvir críticas, na administração do tempo e no trato com as pessoas. Quem cultiva a prudência aprende a frear a impulsividade e a valorizar o conselho maduro.
ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.(എഫെസ്യർ 5:15,16)
ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും,
ബുദ്ധിമാൻ സദുപദേശം സമ്പാദിപ്പാനും(സദൃശവാക്യങ്ങൾ 1:5)
ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു;
വിടുവായനായ ഭോഷനോ വീണുപോകും.(സദൃശവാക്യങ്ങൾ 10:8)
അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു;
താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു.(സദൃശവാക്യങ്ങൾ 11:2)
ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു;
ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.(സദൃശവാക്യങ്ങൾ 12:15)
വായെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു;
അധരങ്ങളെ പിളർക്കുന്നവന്നോ നാശം ഭവിക്കും.(സദൃശവാക്യങ്ങൾ 13:3)
അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു;
ആലോചന കേൾക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ടു;(സദൃശവാക്യങ്ങൾ 13:10)
ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ;
മുൻകോപിയോ ഭോഷത്വം ഉയർത്തുന്നു.(സദൃശവാക്യങ്ങൾ 14:29)
മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും
അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും.(സദൃശവാക്യങ്ങൾ 17:28)
തന്റെ മനസ്സു വെളിപ്പെടുത്തുന്നതിൽ അല്ലാതെ
മൂഢന്നു ബോധത്തിൽ ഇഷ്ടമില്ല.(സദൃശവാക്യങ്ങൾ 18:2)
ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു;
ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.(സദൃശവാക്യങ്ങൾ 18:15)
ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു;
ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.(സദൃശവാക്യങ്ങൾ 19:8)
പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന്നു
ആലോചന കേട്ടു പ്രബോധനം കൈക്കൊൾക.(സദൃശവാക്യങ്ങൾ 19:20)
ഉദ്ദേശങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു;
ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്ക.(സദൃശവാക്യങ്ങൾ 20:18)
ഭരണസാമർത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും;
മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ടു.(സദൃശവാക്യങ്ങൾ 24:6)
നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്വിൻ. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ.(കൊലൊസ്സ്യർ 3:23,24)
സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ. ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.(കൊലൊസ്സ്യർ 4:5,6)
O valor de uma vida sábia
A Bíblia coloca a sabedoria acima de ouro, prata e pedras preciosas. Bens materiais podem ser perdidos em um instante, mas o discernimento concedido por Deus protege a vida, preserva a integridade e produz frutos duradouros de paz e justiça.
ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും
വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ.(സദൃശവാക്യങ്ങൾ 3:13)
എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു;
അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.(സദൃശവാക്യങ്ങൾ 8:35)
ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യന്നുള്ളവ;
നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു.(സദൃശവാക്യങ്ങൾ 16:1)
മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു;
അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.(സദൃശവാക്യങ്ങൾ 16:9)
തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു!
വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!(സദൃശവാക്യങ്ങൾ 16:16)
തനിക്കു പ്രസാദമുള്ള മനുഷ്യന്നു അവൻ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു; പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന്നു അനുഭവമാകുവാൻ തക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയും ചെയ്വാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു. അതും മായയും വൃഥാപ്രയത്നവും അത്രേ.(സഭാപ്രസംഗി 2:26)
ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.(സഭാപ്രസംഗി 7:12)
ചെയ്വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.(സഭാപ്രസംഗി 9:10)
A sabedoria soberana do Criador
O entendimento humano é limitado pelo tempo e pela nossa própria fragilidade, mas os caminhos de Deus são perfeitos e insondáveis. Ter sabedoria diante da soberania divina é aprender a contar os dias com humildade, confiando no propósito do Criador mesmo quando não compreendemos todos os detalhes da caminhada.
നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.(യെശയ്യാവു 40:28)
എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.(യെശയ്യാവു 55:8)
ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.(യെശയ്യാവു 55:9)
ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.(റോമർ 11:33)
ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം
ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.(സങ്കീർത്തനങ്ങൾ 90:12)
മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?(മീഖാ 6:8)
ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.(മത്തായി 7:24)
Este artigo te tocou? Faça uma oração!
+581 estão orando agora.
Junte-se à corrente de oração.