O Senhor é o meu pastor
O Salmo 23 é a expressão máxima da confiança em Deus como Pastor. Jesus se declarou o Bom Pastor que conhece suas ovelhas, cuida delas e dá a própria vida por elas.
O Senhor é o meu Pastor
Davi declarou com confiança que o Senhor é seu pastor e nada lhe faltará. Ele nos guia, nos restaura e nos conduz em caminhos de justiça.
യഹോവ ഇടയനാകുന്നു
യഹോവ എന്റെ ഇടയനാകുന്നു;
എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല.
യഹോവ ഇടയനാകുന്നു
യഹോവ എന്റെ ഇടയനാകുന്നു;
എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല.
പച്ചയായ മേച്ചിൽപുറങ്ങളിൽ കർത്താവ് എന്നെ കിടത്തുന്നു;
സ്വച്ഛമായ ജലാശയത്തിനരികിലേക്ക് അവിടുന്ന് നടത്തുന്നു.
അവിടുന്ന് എന്റെ പ്രാണനെ തണുപ്പിക്കുന്നു;
തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
അങ്ങേയുടെ ജനത്തെ രക്ഷിച്ചു അങ്ങേയുടെ അവകാശത്തെ അനുഗ്രഹിക്കേണമേ;
അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കേണമേ.
O Bom Pastor
Jesus é o Bom Pastor que conhece suas ovelhas pelo nome. Ele dá a vida por elas, as protege e nenhuma pode ser arrebatada de sua mão.
ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
ഞാൻ നല്ല ഇടയൻ; പിതാവ് എന്നെ അറിയുകയും ഞാൻ പിതാവിനെ അറിയുകയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറിയുകയും എനിക്കുള്ളവ എന്നെ അറിയുകയും ചെയ്യുന്നു. ആടുകൾക്ക് വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു. ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്ക് ഉണ്ട്; അവയെയും ഞാൻ കൊണ്ടുവരേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; അങ്ങനെ ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.
വാതിലിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു. അവനു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. തനിക്കുള്ളവയെ ഒക്കെയും പുറത്തു കൊണ്ടു പോയശേഷം അവൻ അവയ്ക്ക് മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിയുന്നതുകൊണ്ട് അവനെ അനുഗമിക്കുന്നു.
നിങ്ങൾ അലഞ്ഞു നടക്കുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും പാലകനുമായവങ്കലേക്ക് മടങ്ങിവന്നിരിക്കുന്നു.
എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിൻ്റെ വാടാത്ത കിരീടം പ്രാപിക്കും.
O cuidado pastoral de Deus
Como pastor terno e forte, Deus carrega os cordeiros nos braços e guia com cuidado as ovelhas que amamentam.
ഇതാ, യഹോവയായ കർത്താവ് ബലശാലിയായി വരുന്നു;
യഹോവയുടെ ഭുജം അവനുവേണ്ടി ഭരണം ചെയ്യുന്നു;
ഇതാ, കൂലി യഹോവയുടെ പക്കലും
പ്രതിഫലം അവിടുത്തെ കൈയിലും ഉണ്ട്.
ഒരു ഇടയനെപ്പോലെ അവിടുന്ന് തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുകയും
കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കുകയും
തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.