Pular para o conteúdo
Publicidade

1 കൊരിന്ത്യർ 12:1-7

ആത്മികവരങ്ങൾ

1 സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിവില്ലാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു. 2 നിങ്ങൾ ജനതകൾ ആയിരുന്നപ്പോൾ നിങ്ങളെ വഴിതെറ്റിച്ചുകളഞ്ഞ ഊമവിഗ്രഹങ്ങളാൽ നടത്തപ്പെട്ടിരുന്നു എന്നു അറിയുന്നുവല്ലോ. 3 ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറയുകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവ് എന്നു പറയുവാൻ ആർക്കും കഴിയുകയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.

4 എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ട്; എങ്കിലും ആത്മാവ് ഒന്നത്രേ. 5 ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ട്; എങ്കിലും കർത്താവ് ഒരുവൻ. 6 പ്രവൃത്തികളിൽ വ്യത്യാസം ഉണ്ട്; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നെ. 7 എന്നാൽ ഓരോരുത്തർക്കും ആത്മാവിന്‍റെ പ്രകാശനം പൊതുപ്രയോജനത്തിനായി നല്കപ്പെടുന്നു.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.