23 നശിച്ചുപോകുന്ന ബീജത്താലല്ല, നശിക്കാത്തതിനാൽ ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നെ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
24 "സകലജഡവും പുല്ലുപോലെയും
അതിന്റെ മഹത്വം എല്ലാം പുല്ലിൻ്റെ പൂപോലെയും ആകുന്നു;
പുല്ല് വാടിയും, പൂവ് കൊഴിഞ്ഞും പോകുന്നു;
25 കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു."
അത് ആകുന്നു നിങ്ങളോടു പ്രസംഗിച്ച സുവിശേഷം.