Pular para o conteúdo
Publicidade

1 രാജാക്കന്മാർ 19:19-21

IRVMAL Indian Revised Version (IRV) - Malayalam

എലീശയ്ക്കുള്ള വിളി

19 അങ്ങനെ അവൻ അവിടെനിന്നു പുറപ്പെട്ടു ശാഫാത്തിന്‍റെ മകനായ എലീശയെ കണ്ടെത്തി; അവൻ പന്ത്രണ്ടു ഏർ കാളകളെ പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ അവൻ തന്നെ ആയിരുന്നു; ഏലീയാവ് അവന്‍റെ അരികെ ചെന്നു തന്‍റെ പുതപ്പ് അവന്‍റെമേൽ ഇട്ടു. 20 അവൻ കാളയെ വിട്ട് ഏലീയാവിന്‍റെ പിന്നാലെ ഓടി: "ഞാൻ എന്‍റെ അപ്പനെയും അമ്മയെയും ചുംബിച്ചുകൊള്ളട്ടെ; അതിന്‍റെശേഷം ഞാൻ നിന്‍റെ പിന്നാലെ വരാം" എന്നു പറഞ്ഞു.

അതിന് അവൻ: "പോയി വരിക; എന്നാൽ ഞാൻ നിനക്കു എന്തു ചെയ്തിരിക്കുന്നു എന്നോർക്ക" എന്നു പറഞ്ഞു.

21 അങ്ങനെ അവൻ അവനെ വിട്ട് ചെന്നു ഒരു ഏർ കാളയെ പിടിച്ച് അറുത്തു കാളയുടെ മരത്തടി കൊണ്ടു മാംസം പാകം ചെയ്തു ജനത്തിനു കൊടുത്തു; അവർ തിന്നു; പിന്നെ അവൻ എഴുന്നേറ്റ് ഏലീയാവിന്‍റെ പിന്നാലെ ചെന്നു അവനു ശുശ്രൂഷകനായ്തീർന്നു.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    19 അങ്ങനെ അവൻ അവിടെനിന്നു പറപ്പെട്ടു സാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി; അവൻ പന്ത്രണ്ടു ഏർ കാള പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ താൻ തന്നേ ആയിരുന്നു; ഏലീയാവു അവന്റെ അരികെ ചെന്നു തന്റെ പുതപ്പു അവന്റെ മേൽ ഇട്ടു. 20 അവൻ കാളയെ വിട്ടു ഏലീയാവിന്റെ പിന്നാലെ ഓടി: ഞാൻ എന്റെ അപ്പനെയും അമ്മയെയും ചുംബിച്ചു കൊള്ളട്ടെ; അതിന്റെശേഷം ഞാൻ നിന്റെ പിന്നാലെ വരാം എന്നു പറഞ്ഞു. അതിന്നു അവൻ: പോയി വരിക; എന്നാൽ ഞാൻ നിനക്കു എന്തു ചെയ്തിരിക്കുന്നു എന്നോർക്ക എന്നു പറഞ്ഞു. 21 അങ്ങനെ അവൻ അവനെ വിട്ടു ചെന്നു ഒരു ഏർ കാളയെ പിടിച്ചു അറുത്തു കാളയുടെ മരക്കോപ്പുകൊണ്ടു മാംസം പാകം ചെയ്തു ജനത്തിന്നു കൊടുത്തു; അവർ തിന്നു; പിന്നെ അവൻ എഴുന്നേറ്റു ഏലീയാവിന്റെ പിന്നാലെ ചെന്നു അവന്നു ശുശ്രൂഷകനായ്തീർന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    19 അങ്ങനെ, ഏലിയാവ് അവിടെനിന്നു യാത്രയായി; അദ്ദേഹം ശാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി. പന്ത്രണ്ട് ജോടി കാളകളെ പൂട്ടി നിലം ഉഴുന്നവരോടൊപ്പം എലീശയും ഉഴുതുകൊണ്ടിരിക്കുകയായിരുന്നു. പന്ത്രണ്ടാമത്തെ ജോടിയെ തെളിച്ചിരുന്നത് അദ്ദേഹംതന്നെയായിരുന്നു. ഏലിയാവ് അടുത്തേക്കുചെന്ന് തന്റെ അങ്കി എലീശയുടെമേൽ ഇട്ടു. 20 എലീശാ ഉടൻതന്നെ തന്റെ കാളകളെ ഉപേക്ഷിച്ച് ഏലിയാവിന്റെ പിന്നാലെ ഓടിച്ചെന്നു. "ഞാൻ മാതാപിതാക്കളെ ചുംബിച്ചു യാത്ര പറയട്ടെ? പിന്നെ, ഞാൻ അങ്ങയെ അനുഗമിക്കാം," എന്ന് എലീശാ പറഞ്ഞു.

    "പോയിവരിക; എന്നാൽ, ഞാൻ നിനക്ക് എന്തു ചെയ്തിരിക്കുന്നു എന്ന കാര്യം ഓർക്കുക," എന്ന് ഏലിയാവ് മറുപടി പറഞ്ഞു.

    21 അങ്ങനെ, എലീശാ ഏലിയാവിനെ വിട്ട് തന്റെ കാളകളുടെ അടുക്കലെത്തി അതിന്റെ നുകം അഴിച്ചുമാറ്റി; അദ്ദേഹം ആ കാളകളെ അറത്ത്, ഉഴവിനുള്ള തടിയുപകരണങ്ങൾകൊണ്ട് മാംസം പാകംചെയ്ത് ജനത്തിനു19:21 ജനത്തിനു, വിവക്ഷിക്കുന്നത് തന്നോടുകൂടെയുണ്ടായിരുന്നവർ. കൊടുത്തു; അവർ ഭക്ഷിച്ചു. അതിനുശേഷം, എലീശാ ഏലിയാവിന്റെ ശുശ്രൂഷകനായി അദ്ദേഹം അനുഗമിച്ചു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.