10 അവൾ മനോവ്യസനത്തോട് യഹോവയോട് പ്രാർത്ഥിച്ച് വളരെ കരഞ്ഞു. 11 അവൾ ഒരു നേർച്ചനേർന്നു1:11 നേർച്ച - യഹോവയോടുള്ള പ്രതിജ്ഞ: "സൈന്യങ്ങളുടെ യഹോവേ, അടിയന്റെ1:11 അടിയൻ - ഞാൻ എന്ന സംബോധനയുടെ ഒരു വിനയ രൂപം. സങ്കടം നോക്കി അടിയനെ ഓർക്കുകയും, അടിയനെ മറക്കാതെ ഒരു പുത്രനെ നല്കുകയും ചെയ്താൽ, അടിയൻ അവനെ അവന്റെ ആയുഷ്ക്കാലം മുഴുവനും യഹോവയ്ക്ക് കൊടുക്കും; അവന്റെ തലമുടി ഒരിക്കലും ക്ഷൗരം ചെയ്യുകയില്ലാ" എന്നു പറഞ്ഞു.
15 അതിന് ഹന്നാ ഉത്തരം പറഞ്ഞത്: "അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുക ആണ് ചെയ്തത്.
18 "അടിയന് അങ്ങേയുടെ കൃപ ലഭിക്കുമാറാകട്ടെ" എന്നു പറഞ്ഞ് അവൾ പോയി ഭക്ഷണം കഴിച്ചു. അവളുടെ മുഖം പിന്നെ വാടിയതുമില്ല.
20 ഒരു വർഷം കഴിഞ്ഞപ്പോൾ ഹന്നാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞ് അവന് ശമൂവേൽ എന്നു പേരു നൽകി.