5 എങ്കിലും മൂപ്പന്മാരിൽ ഒരുവൻ എന്നോട് പറഞ്ഞത്: കരയേണ്ടാ; നോക്കൂ, യെഹൂദാഗോത്രത്തിലെ സിംഹവും5:5 യഹൂദാ ഗോത്രത്തിലെ സിംഹം-യഹൂദാ ഗോത്രത്തിലെ ശക്തിയുള്ള ജയിക്കുന്നവനും ദാവീദിന്റെ മഹത്വമുള്ള പിന്തുടര്ച്ചക്കാരനുമായ ക്രിസ്തു ദാവീദിന്റെ വേരുമായവൻ ചുരുൾ തുറക്കുവാനും അതിന്റെ ഏഴുമുദ്രയും അഴിപ്പാനും തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു.
6 സിംഹസനത്തിൻ്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാട് അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു ഞാൻ കണ്ടു: അവനു ഏഴു കൊമ്പും ഭൂമിയിൽ എല്ലായിടത്തേക്കും അയച്ചിരിക്കുന്ന ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴു കണ്ണും ഉണ്ട്. 9 അവർ ഒരു പുതിയ പാട്ട് പാടി:
ചുരുൾ വാങ്ങുവാനും അതിന്റെ മുദ്ര തുറക്കുവാനും നീ യോഗ്യൻ;
"അങ്ങ് അറുക്കപ്പെട്ടു അങ്ങേയുടെ രക്തംകൊണ്ടു
സകലഗോത്രത്തിലും ഭാഷയിലും വംശത്തിലും ജനതയിലും നിന്നുള്ള ജനങ്ങളെ
അങ്ങ് ദൈവത്തിനായി വിലയ്ക്കു വാങ്ങി;