പൗലോസ് എഫെസൊസിൽ
1 അപ്പൊല്ലോസ് കൊരിന്ത്യയിൽ ഇരിക്കുമ്പോൾ പൗലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് എഫെസൊസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു: 2 "നിങ്ങൾ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ?" എന്നു അവരോട് ചോദിച്ചതിന്: "പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല" എന്നു അവർ പറഞ്ഞു.
3 "എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം?" എന്നു അവൻ അവരോട് ചോദിച്ചതിന്: "യോഹന്നാന്റെ സ്നാനം" എന്നു അവർ പറഞ്ഞു.