അന്ത്യകാലങ്ങൾ
1 "ആ കാലത്ത് നിന്റെ സ്വന്തജനത്തിന് തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജനത ഉണ്ടായതുമുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ പേരെഴുതിക്കാണുന്ന ഏവനും തന്നെ, രക്ഷ പ്രാപിക്കും. 2 നിലത്തെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും അന്നു ഉണരും. ചിലർ നിത്യജീവനായും ചിലർ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും ഉണരും. 3 എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും അനേകരെ നീതിയിലേക്ക് തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.