3 അവനെ പിന്നെ ഒളിച്ചുവയ്ക്കുവാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു 2:3 ഞാങ്ങണപെട്ടകം - ഒരുതരം വലിയപുല്ല് കൊണ്ടുള്ള വലിയപെട്ടിഞാങ്ങണപ്പെട്ടകം വാങ്ങി, അതിന് പശയും 2:3 വെള്ളം പെട്ടിക്കകത്ത് പ്രവേശിക്കാതെ അതിനുള്ളിൽ ടാർ തേച്ചു കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു.
7 അവന്റെ പെങ്ങൾ ഫറവോന്റെ പുത്രിയോട്: "ഈ പൈതലിന് മുലപ്പാൽ കൊടുക്കണ്ടതിന് ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചുകൊണ്ടുവരണമോ?" എന്നു ചോദിച്ചു.
8 ഫറവോന്റെ പുത്രി അവളോട്: "ചെന്നു കൊണ്ടുവരുക" എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിൻ്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.
9 ഫറവോന്റെ പുത്രി അവളോട്: "നീ ഈ പൈതലിനെ കൊണ്ടുപോയി മുലപ്പാൽ കൊടുത്തു വളർത്തേണം; ഞാൻ നിനക്കു ശമ്പളം തരാം" എന്നു പറഞ്ഞു. സ്ത്രീ പൈതലിനെ എടുത്തുകൊണ്ടുപോയി മുലപ്പാൽ കൊടുത്തു വളർത്തി.