26 അനന്തരം ദൈവം: "നാം1:26 നാം പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും കന്നുകാലികളിന്മേലും സർവ്വഭൂമിയിന്മേലും1:26 സർവ്വഭൂമിയിന്മേലും ഭൂമിയിലെ സർവ്വ കാട്ടുജന്തുക്കളുടെമേലും എന്നുമാകാം. ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും മനുഷ്യർക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ" എന്നു കല്പിച്ചു.
27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു,
ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു,
ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.