2 അപ്പോൾ അവിടുന്ന്: "നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നെ കൂട്ടിക്കൊണ്ട് മോറിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോട് കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം അർപ്പിക്ക" എന്നു അരുളിച്ചെയ്തു.
7 അപ്പോൾ യിസ്ഹാക്ക് തന്റെ അപ്പനായ അബ്രാഹാമിനോട്: "അപ്പാ," എന്നു പറഞ്ഞതിന്
അവൻ: "എന്താകുന്നു മകനേ" എന്നു പറഞ്ഞു.
"ഇതാ, തീയും വിറകുമുണ്ട്; എന്നാൽ ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ?" എന്നു അവൻ ചോദിച്ചു.
8 "ദൈവം അവിടുത്തേക്കു ഹോമയാഗത്തിന് ഒരു ആട്ടിൻകുട്ടിയെ കരുതിക്കൊള്ളും, മകനേ," എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ച് നടന്നു.
13 അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ തന്റെ പിന്നിൽ ഒരു ആട്ടുകൊറ്റൻ കൊമ്പ് കാട്ടിൽ22:13 കാട്ടിൽ കുറ്റിക്കാട്, ചെറിയകാട്, നിബിഡവനം എന്നുമാകാം. പിടിപെട്ടു കിടക്കുന്നത് കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകനു പകരം ഹോമയാഗം കഴിച്ചു. 14 അബ്രാഹാം ആ സ്ഥലത്തിന് യഹോവ യിരേ22:14 യഹോവ യിരെ-ദൈവം കരുതിക്കൊള്ളും എന്നു പേരിട്ടു. "യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും22:14 അവൻ പ്രത്യക്ഷനാകും "വേണ്ടത് നൽകപ്പെടും" എന്നുമാകാം. " എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു.