Pular para o conteúdo
Publicidade

യോവേൽ 2:28-32

IRVMAL Indian Revised Version (IRV) - Malayalam

യഹോവയുടെ ദിവസം

28 അതിന് ശേഷം, ഞാൻ സകലജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും;

നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും;

നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും;

നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും2:28 അതിന് ശേഷം, ഞാൻ സകലജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും അപ്പൊ. പ്രവ - 2:16, 17 നോക്കുക .

29 ആ നാളുകളിൽ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ

ഞാൻ എന്‍റെ ആത്മാവിനെ പകരും.

30 ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും:

രക്തവും തീയും പുകത്തൂണുകളും തന്നെ.

31 യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസം വരുംമുമ്പ്

സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.

32 എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും;

യഹോവ അരുളിച്ചെയ്തതുപോലെ

സീയോൻ പർവ്വതത്തിലും യെരൂശലേമിലും

ഒരു രക്ഷിതഗണം ഉണ്ടാകും.

ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിക്കുവാനുള്ളവരും ഉണ്ടാകും.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    28 അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങളെ ദർശിക്കും. 29 ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും. 30 ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ. 31 2:31 മത്തായി 24:29; മർക്കൊസ് 13:24,25; ലൂക്കൊസ് 21:25; വെളിപ്പാടു 6:12,13യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. 32 2:32 അപ്പൊ. പ്രവൃത്തികൾ 2:17-21; റോമർ 10:13എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻപർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.

  2. OMCV Versão Contemporânea Aberta em Malaiala

    28 "പിന്നീട്,

    ഞാൻ എന്റെ ആത്മാവിനെ സകലമനുഷ്യരുടെമേലും പകരും.

    നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും

    നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും

    നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും.

    29 എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും

    ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും.

    30 ഞാൻ ആകാശങ്ങളിലും

    ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും,

    രക്തവും തീയും പുകച്ചുരുളുംതന്നെ.

    31 യഹോവയുടെ ശ്രേഷ്ഠവും ഭയങ്കരവുമായ ദിവസം വരുന്നതിനുമുമ്പേ

    സൂര്യൻ ഇരുളായി മാറുകയും

    ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും.

    32 യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന

    ഏതൊരുവനും രക്ഷിക്കപ്പെടും;

    യഹോവ അരുളിച്ചെയ്തതുപോലെ

    സീയോൻപർവതത്തിലും ജെറുശലേമിലും

    രക്ഷപ്പെട്ടവർ ഉണ്ടാകും,

    അവശേഷിക്കുന്നവർക്കിടയിൽപോലും

    യഹോവയാൽ വിളിക്കപ്പെടുന്നവർക്കു വിടുതലുണ്ടാകും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.

Joel
Ver todos os capítulos de Joel