യോനായുടെ പ്രാര്‍ത്ഥന
1 യോനാ മത്സ്യത്തിന്റെ വയറ്റിൽ കിടന്നുകൊണ്ട് തന്റെ ദൈവമായ യഹോവയോട് പ്രാർത്ഥിച്ചു:
2 "ഞാൻ എന്റെ കഷ്ടത നിമിത്തം യഹോവയോട് നിലവിളിച്ചു.
അവൻ എനിക്ക് ഉത്തരം അരുളി.
ഞാൻ പാതാളത്തിന്റെ ഉദരത്തിൽ നിന്ന് കരഞ്ഞപേക്ഷിച്ചു;
നീ എന്റെ നിലവിളി കേട്ടു.