എന്റെ അമ്മയും എന്റെ സഹോദരന്മാരും
46 യേശു പുരുഷാരത്തോട് സംസാരിച്ചുക്കൊണ്ടിരിക്കുമ്പോൾ അവന്റെ അമ്മയും സഹോദരന്മാരും അവനോട് സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനിന്നു. 47 ഒരുവൻ അവനോട്: "നിന്റെ അമ്മയും സഹോദരന്മാരും നിന്നോട് സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നില്ക്കുന്നു" എന്നു പറഞ്ഞു.
48 അത് പറഞ്ഞവനോട് ഉത്തരമായി അവൻ: എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ? എന്നു ചോദിച്ചു. 49 എന്നിട്ട് അവന്റെ ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും. 50 സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ ഏവനും എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.