പത്രൊസ് വെള്ളത്തിന്മീതെ നടക്കുന്നു
28 അതിന് പത്രൊസ്: "കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മീതെ നിന്റെ അടുക്കൽ വരേണ്ടതിന് കല്പിക്കേണം" എന്നു പറഞ്ഞു.
29 വരിക എന്നു അവൻ പറഞ്ഞു.
പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു. 30 എന്നാൽ അവൻ കാറ്റ് കണ്ടു ഭയപ്പെട്ടു മുങ്ങിത്തുടങ്ങുകയാൽ: "കർത്താവേ, എന്നെ രക്ഷിക്കേണമേ" എന്നു നിലവിളിച്ചു.
31 യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിന് സംശയിച്ചു എന്നു പറഞ്ഞു.