സഹോദരൻ നിന്നോട് പിഴച്ചാൽ
15 നിന്റെ സഹോദരൻ നിന്നോട് പാപം ചെയ്താൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവനു ബോധ്യം വരുത്തുക; അവൻ നിന്റെ വാക്ക് കേട്ടാൽ നീ സഹോദരനെ നേടി.
ക്ഷമ എത്ര തവണ
21 അപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്നു: "കർത്താവേ, സഹോദരൻ എത്രവട്ടം എനിക്കെതിരായി പാപം ചെയ്താൽ ഞാൻ ക്ഷമിക്കേണം? ഏഴുവട്ടം മതിയോ" എന്നു ചോദിച്ചു.
22 യേശു അവനോട്: ഏഴുവട്ടമല്ല, ഏഴു എഴുപത് വട്ടം എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു. 33 എനിക്ക് നിന്നോട് കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോട് കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു