പത്രൊസ് യേശുവിനെ തള്ളിപ്പറയുന്നു
69 എന്നാൽ പത്രൊസ് പുറത്തു മുറ്റത്ത് ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരി പെൺകുട്ടി വന്നു: "നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ" എന്നു പറഞ്ഞു.
70 അതിന് അവൻ: "നീ പറയുന്നത് എന്ത് എന്നു ഞാൻ അറിയുന്നില്ല" എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു.
72 "ആ മനുഷ്യനെ ഞാൻ അറിയുന്നില്ല" എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
74 അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു ശപിക്കുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി. 75 കോഴി കൂകും മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞവാക്ക് പത്രൊസ് ഓർത്തു പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു.