യേശു നികുതി പിരിവുകാരോടും പാപികളോടും കൂടെ.
10 അവൻ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ വളരെ നികുതി പിരിവുകാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു. 11 പരീശന്മാർ അത് കണ്ടു അവന്റെ ശിഷ്യന്മാരോട്: "നിങ്ങളുടെ ഗുരു നികുതി പിരിവുകാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്ത്?" എന്നു ചോദിച്ചു.