Pular para o conteúdo
Publicidade

1. ദിനവൃത്താന്തം 16:34-36

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

34 16:34 2. ദിനവൃത്താന്തം 5:13; 7:3; എസ്രാ 3:11; സങ്കീർത്തനങ്ങൾ 100:5; 106:1; 107:1; 118:1; 136:1; യിരെമ്യാവു 33:11 യഹോവെക്കു സ്തോത്രം ചെയ്‌വിൻ;

അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.

35 ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ;

തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയിൽ പുകഴുവാൻ

ജാതികളുടെ ഇടയിൽനിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിൻ.

36 യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ.

സകലജനവും ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    34 യഹോവക്കു സ്തോത്രം ചെയ്യുവീൻ;

    അവൻ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കുമുള്ളതു.

    35 ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ മോചിപ്പിക്കേണമേ;

    തിരുനാമത്തെ വാഴ്ത്തി നിന്‍റെ സ്തുതിയിൽ പുകഴുവാൻ

    ജനതകളുടെ ഇടയിൽനിന്ന് ഒരുമിച്ചുകൂട്ടി

    ഞങ്ങളെ മോചിപ്പിക്കേണമേ എന്നു പറവിൻ.

    36 യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ.

    സകലജനവും "ആമേൻ" എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.

  2. OMCV Versão Contemporânea Aberta em Malaiala

    34 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;

    അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

    35 അവിടത്തെ സന്നിധിയിൽ കരയുക: "ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ രക്ഷിക്കണമേ.

    ഞങ്ങൾ അവിടത്തെ പരിശുദ്ധനാമത്തിന് സ്തോത്രംചെയ്യുകയും

    അവിടത്തെ സ്തുതികളിൽ പുകഴുകയും ചെയ്യേണ്ടതിന്,

    ഇതര രാഷ്ട്രങ്ങളിൽനിന്നു വിളിച്ചുകൂട്ടി ഞങ്ങളെ വിടുവിക്കണമേ."

    36 ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ;

    എന്നും എന്നെന്നേക്കും.

    അപ്പോൾ ജനമെല്ലാം, "ആമേൻ, യഹോവയെ വാഴ്ത്തുക" എന്നു പറഞ്ഞു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.