Pular para o conteúdo
Publicidade

1. തെസ്സലൊനീക്യർ 5:16-24

16 എപ്പോഴും സന്തോഷിപ്പിൻ; 17 ഇടവിടാതെ പ്രാർത്ഥിപ്പിൻ 18 എല്ലാറ്റിന്നും സ്തോത്രം ചെയ്‌വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം. 19 ആത്മാവിനെ കെടുക്കരുതു. 20 പ്രവചനം തുച്ഛീകരിക്കരുതു. 21 സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ. 22 സകലവിധദോഷവും വിട്ടകലുവിൻ.

23 സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. 24 നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവർത്തിക്കും.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.

1 Tessalonicenses
Ver todos os capítulos de 1 Tessalonicenses