Pular para o conteúdo
Publicidade

2. ശമൂവേൽ 12:7,13

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

7 നാഥാൻ ദാവീദിനോടു പറഞ്ഞതു: ആ മനുഷ്യൻ നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൗലിന്റെ കയ്യിൽനിന്നു വിടുവിച്ചു. 13 ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    7 നാഥാൻ ദാവീദിനോട് പറഞ്ഞത്: "ആ മനുഷ്യൻ നീ തന്നെ, യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തു, നിന്നെ ശൗലിന്‍റെ കയ്യിൽനിന്ന് വിടുവിച്ചു.

    13 ദാവീദ് നാഥാനോട്: "ഞാൻ യഹോവയോട് പാപം ചെയ്തിരിക്കുന്നു" എന്നു പറഞ്ഞു.

    അതിന് നാഥാൻ ദാവീദിനോട്: "യഹോവ നിന്‍റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കുകയില്ല.

  2. OMCV Versão Contemporânea Aberta em Malaiala

    7 അപ്പോൾ നാഥാൻ ദാവീദിനോടു പറഞ്ഞു: "ആ മനുഷ്യൻ നീ തന്നെ! ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു; ശൗലിന്റെ കരങ്ങളിൽനിന്നു ഞാൻ നിന്നെ വിടുവിച്ചു.

    13 അപ്പോൾ ദാവീദ് നാഥാനോട്, "ഞാൻ യഹോവയ്ക്കെതിരേ പാപം ചെയ്തുപോയി" എന്നു പറഞ്ഞു.

    നാഥാൻ പറഞ്ഞു: "യഹോവ നിന്റെ പാപം നീക്കിക്കളഞ്ഞിരിക്കുന്നു. നീ മരിക്കുകയില്ല.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.