Pular para o conteúdo
Publicidade

വെളിപ്പാടു 6:5,6

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

5 6:5 സെഖര്യാവു 6:2,6 മൂന്നാം മുദ്രപൊട്ടിച്ചപ്പോൾ: വരിക എന്നു മൂന്നാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവൻ ഒരു തുലാസു കയ്യിൽ പിടിച്ചിരുന്നു. 6 ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവിൽ നിന്നു ഒരു ശബ്ദം ഞാൻ കേട്ടു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    5 അവൻ മൂന്നാം മുദ്ര പൊട്ടിച്ചപ്പോൾ: "വരിക!" എന്നു മൂന്നാം ജീവി പറയുന്നത് ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്‍റെ പുറത്ത് ഇരിക്കുന്നവൻ ഒരു ത്രാസ് കയ്യിൽ പിടിച്ചിരുന്നു. 6 ഒരു ദിവസക്കൂലിയായ ഒരു പണത്തിന് ഒരിടങ്ങഴി ഗോതമ്പു; ഒരു ദിവസക്കൂലിയായ ഒരു പണത്തിന് മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണയ്ക്കും വീഞ്ഞിനും കേട് വരുത്തരുത് എന്നു നാലു ജീവികളുടെയും ഇടയിൽനിന്നും ഒരു ശബ്ദവും ഞാൻ കേട്ടു.

  2. OMCV Versão Contemporânea Aberta em Malaiala

    5 കുഞ്ഞാട് മൂന്നാംമുദ്ര തുറന്നപ്പോൾ "വരിക!" എന്നു മൂന്നാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു. ഉടനെതന്നെ ഒരു കറുത്ത കുതിരയെ ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവന്റെ കൈയിൽ ഒരു തുലാസുണ്ടായിരുന്നു. 6 "ഒരു ദിവസത്തെ കൂലിക്ക്6:6 മൂ.ഭാ. ഒരു ഡിനാറിയസ് ഒരു കിലോ6:6 മൂ.ഭാ. ഏക. 1 ലി. ഗോതമ്പ്, ഒരു ദിവസത്തെ കൂലിക്ക് മൂന്നുകിലോ6:6 മൂ.ഭാ. ഏക. 3 ലി. യവം;6:6 ബാർലി അഥവാ, ബാർലരി എണ്ണയ്ക്കും വീഞ്ഞിനും കേടുവരുത്തരുത്," എന്നു പറയുന്നോരു ശബ്ദം നാലു ജീവികളുടെയും മധ്യത്തിൽനിന്ന് ഞാൻ കേട്ടു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.