1 7:1 യിരെമ്യാവു 49:36; ദാനീയേൽ 7:2; സെഖര്യാവു 6:5 അതിന്റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റു ഊതാതിരിക്കേണ്ടതിന്നു നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നില്ക്കുന്നതു ഞാൻ കണ്ടു. 2 മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവൻ ഭൂമിക്കും സമുദ്രത്തിന്നും കേടുവരുത്തുവാൻ അധികാരം ലഭിച്ച നാലു ദൂതന്മാരോടു: 3 7:3 യെഹെസ്കേൽ 9:4,6നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമൂദ്രത്തിന്നും വൃക്ഷങ്ങൾക്കും കേടുവരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു. 4 മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽമക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ നൂറ്റിനാല്പത്തിനാലായിരം പേർ.
5 യെഹൂദാഗോത്രത്തിൽ മുദ്രയേറ്റവർ പന്തീരായിരം;
രൂബേൻ ഗോത്രത്തിൽ പന്തീരായിരം;
ഗാദ് ഗോത്രത്തിൽ പന്തീരായിരം;
6 ആശേർഗോത്രത്തിൽ പന്തീരായിരം;
നപ്താലിഗോത്രത്തിൽ പന്തീരായിരം;
മനശ്ശെഗോത്രത്തിൽ പന്തീരായിരം;
7 ശിമെയോൻ ഗോത്രത്തിൽ പന്തീരായിരം;
ലേവി ഗോത്രത്തിൽ പന്തീരായിരം;
യിസ്സാഖാർ ഗോത്രത്തിൽ പന്തീരായിരം;
8 സെബൂലോൻ ഗോത്രത്തിൽ പന്തീരായിരം;
യോസേഫ് ഗോത്രത്തിൽ പന്തീരായിരം;
ബെന്യാമീൻ ഗോത്രത്തിൽ മുദ്രയേറ്റവർ പന്തിരായിരം പേർ.