25 തന്നെ വാറു കൊണ്ടു കെട്ടുമ്പോൾ പൗലൊസ് അരികെ നില്ക്കുന്ന ശതാധിപനോടു: റോമപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ടു അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു. 26 ഇതു കേട്ടിട്ടു ശതാധിപൻ ചെന്നു സഹസ്രാധിപനോടു: നീ എന്തു ചെയ്വാൻ പോകുന്നു? ഈ മനുഷ്യൻ റോമപൗരൻ ആകുന്നു എന്നു ബോധിപ്പിച്ചു. 27 സഹസ്രാധിപൻ വന്നു: നീ റോമപൗരൻ തന്നേയോ? എന്നോടു പറക എന്നു ചോദിച്ചതിന്നു: 28 അതെ എന്നു അവൻ പറഞ്ഞു. ഞാൻ ഏറിയ മുതൽ കൊടുത്തു ഈ പൗരത്വം സമ്പാദിച്ചു എന്നു സഹസ്രാധിപൻ പറഞ്ഞതിന്നു: ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു എന്നു പൗലൊസ് പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 22:25-28
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
25 തന്നെ തോൽകയർ കൊണ്ടു കെട്ടുമ്പോൾ പൗലൊസ് അരികെ നില്ക്കുന്ന ശതാധിപനോട്: "റോമാപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ട് അടിക്കുന്നത് നിയമാനുസൃതമോ?" എന്നു ചോദിച്ചു.
26 ഇതു കേട്ടപ്പോൾ ശതാധിപൻ ചെന്നു സഹസ്രാധിപനോട്: "നീ എന്ത് ചെയ്വാൻ പോകുന്നു? ഈ മനുഷ്യൻ റോമാപൗരൻ ആകുന്നു" എന്നു ബോധിപ്പിച്ചു.
27 സഹസ്രാധിപൻ വന്ന്: "നീ റോമാപൗരൻ തന്നെയോ? എന്നോട് പറക" എന്നു ചോദിച്ചതിന്: "അതെ" എന്നു പൗലോസ് പറഞ്ഞു.
28 "ഞാൻ ഏറിയ മുതൽ കൊടുത്ത് ഈ പൗരത്വം സമ്പാദിച്ചു" എന്നു സഹസ്രാധിപൻ പറഞ്ഞതിന്: "ഞാനോ റോമൻ പൗരനായി ജനിച്ചിരിക്കുന്നു" എന്നു പൗലൊസ് പറഞ്ഞു.
- OMCV Versão Contemporânea Aberta em Malaiala
25 സൈനികർ അദ്ദേഹത്തെ അടിക്കാൻ പിടിച്ചുകെട്ടുമ്പോൾ, പൗലോസ് അടുത്തുനിന്നിരുന്ന ശതാധിപനോട്, "ഒരു റോമൻ പൗരനെ, കുറ്റവാളിയെന്നു തെളിയിക്കാതെ, അടിക്കുന്നതു നിയമാനുസൃതമോ?" എന്നു ചോദിച്ചു.
26 ശതാധിപൻ ഇതു കേട്ടിട്ട് സൈന്യാധിപന്റെ അടുക്കൽ ചെന്നു വിവരം ധരിപ്പിച്ചു. "അങ്ങെന്താണ് ഈ ചെയ്യാൻപോകുന്നത്? ഇയാൾ ഒരു റോമൻ പൗരനാണ്," ശതാധിപൻ സൈന്യാധിപനോടു പറഞ്ഞു.
27 സൈന്യാധിപൻ പൗലോസിന്റെ അടുത്തെത്തി ചോദിച്ചു, "പറയൂ, താങ്കൾ ഒരു റോമൻ പൗരനോ?"
"അതേ, ഞാൻ റോമൻ പൗരനാണ്," പൗലോസ് മറുപടി പറഞ്ഞു.
28 "ഞാൻ ഈ പൗരത്വം സമ്പാദിച്ചിരിക്കുന്നത് വലിയൊരു വിലകൊടുത്തിട്ടാണ്," സൈന്യാധിപൻ പറഞ്ഞു.
അതിനു മറുപടിയായി പൗലോസ് പറഞ്ഞു, "എന്നാൽ ഞാനോ, ഒരു റോമൻ പൗരനായി ജനിച്ചവനാണ്."
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.