4 9:4 വെളിപ്പാടു 7:3; 9:4; 14:1അവനോടു യഹോവ: നീ നഗരത്തിന്റെ നടുവിൽ, യെരൂശലേമിന്റെ നടുവിൽകൂടി ചെന്നു, അതിൽ നടക്കുന്ന സകലമ്ലേച്ഛതകളും നിമിത്തം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക എന്നു കല്പിച്ചു. 5 മറ്റേവരോടു ഞാൻ കേൾക്കെ അവൻ: നിങ്ങൾ അവന്റെ പിന്നാലെ നഗരത്തിൽകൂടി ചെന്നു വെട്ടുവിൻ! നിങ്ങളുടെ കണ്ണിന്നു ആദരവു തോന്നരുതു; നിങ്ങൾ കരുണ കാണിക്കയുമരുതു. 6 വൃദ്ധന്മാരെയും യൗവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിൻ! എന്നാൽ അടയാളമുള്ള ഒരുത്തനെയും തൊടരുതു; എന്റെ വിശുദ്ധമന്ദിരത്തിൽ തന്നേ തുടങ്ങുവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ ആലയത്തിന്റെ മുമ്പിൽ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയിൽ തുടങ്ങി.
യെഹെസ്കേൽ 9:4-6
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
4 അവനോട് യഹോവ: "നീ നഗരത്തിന്റെ നടുവിൽ, യെരൂശലേമിന്റെ നടുവിൽകൂടി ചെന്നു, അതിൽ നടക്കുന്ന സകലമ്ലേച്ഛതകളും കാരണം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക" എന്നു കല്പിച്ചു.
5 മറ്റുള്ളവരോട് ഞാൻ കേൾക്കെ അവിടുന്ന്: "നിങ്ങൾ അവന്റെ പിന്നാലെ നഗരത്തിൽകൂടി ചെന്നു വെട്ടുവിൻ! നിങ്ങളുടെ കണ്ണിന് ആദരവ് തോന്നരുത്; നിങ്ങൾ കരുണ കാണിക്കുകയുമരുത്. 6 വൃദ്ധന്മാരെയും യൗവനക്കാരെയും കന്യകമാരെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നുകളയുവിൻ! എന്നാൽ അടയാളമുള്ള ഒരുത്തനെയും തൊടരുത്; എന്റെ വിശുദ്ധമന്ദിരത്തിൽ തന്നെ തുടങ്ങുവിൻ" എന്നു കല്പിച്ചു; അങ്ങനെ അവർ ആലയത്തിന്റെ മുമ്പിൽ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയിൽ തുടങ്ങി.
- OMCV Versão Contemporânea Aberta em Malaiala
4 യഹോവ അവനോട്, "ജെറുശലേം പട്ടണത്തിൽക്കൂടി നടന്ന് അതിൽ നടമാടുന്ന എല്ലാ മ്ലേച്ഛതകളെയും ഓർത്ത് നെടുവീർപ്പിട്ടു കരയുന്നവരുടെ നെറ്റിയിൽ ഒരു ചിഹ്നം ഇടുക" എന്നു കൽപ്പിച്ചു.
5 എന്നാൽ മറ്റുള്ളവരോട് ഞാൻ കേൾക്കെ അവിടന്ന് കൽപ്പിച്ചത്: "അവന്റെ പിന്നാലെ നഗരത്തിലൂടെച്ചെന്ന് വധിക്കുക; ദയയോ അനുകമ്പയോ കാണിക്കരുത്. 6 വൃദ്ധന്മാരെയും യുവാക്കളെയും യുവതികളെയും മാതാക്കളെയും കുഞ്ഞുങ്ങളെയും നിശ്ശേഷം കൊന്നുകളവിൻ, എന്നാൽ അടയാളമുള്ള ഒരുവനെയും തൊടരുത്. എന്റെ വിശുദ്ധമന്ദിരത്തിൽനിന്നു തുടങ്ങുവിൻ." അങ്ങനെ അവർ ആലയത്തിന്റെ മുന്നിലുണ്ടായിരുന്ന നേതാക്കന്മാരുടെ ഇടയിൽനിന്നുതന്നെ ആരംഭിച്ചു.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.