Pular para o conteúdo
Publicidade

ഗലാത്യർ 4:27-29

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

27 4:27 യെശയ്യാവു 54:1 "പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആർക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം"

എന്നു എഴുതിയിരിക്കുന്നുവല്ലോ. 28 നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താൽ ജനിച്ച മക്കൾ ആകുന്നു. 29 4:29 ഉല്പത്തി 21:9എന്നാൽ അന്നു ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നും കാണുന്നു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    27 "പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക;

    നോവുകിട്ടാത്തവളേ, പൊട്ടി ആർക്കുക;

    ഏകാകിനിയുടെ മക്കൾ

    ഭർത്താവുള്ളവളുടെ മക്കളേക്കാൾ അധികം"

    എന്നു തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

    28 സഹോദരന്മാരേ, ഇപ്പോൾ നിങ്ങളും, യിസ്ഹാക്കിനേപ്പോലെ വാഗ്ദത്തത്തിൻ്റെ മക്കൾ ആകുന്നു. 29 എന്നാൽ അന്നു ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നും അങ്ങനെ തന്നെ.

  2. OMCV Versão Contemporânea Aberta em Malaiala

    27 കാരണം, തിരുവെഴുത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

    "വന്ധ്യയായവളേ ആനന്ദിക്കുക;

    ഒരു കുഞ്ഞിനും ജന്മം നൽകിയിട്ടില്ലാത്തവളേ,

    പ്രസവവേദന എന്തെന്ന് അറിയാത്തവളേ,

    ആനന്ദത്താൽ ആർത്തുഘോഷിക്കുക!

    കാരണം, പരിത്യക്തയുടെ മക്കൾ

    ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം."4:27 യെശ. 54:1

    28 എന്നാൽ സഹോദരങ്ങളേ, നാമോ യിസ്ഹാക്കിനെപ്പോലെ വാഗ്ദാനസന്തതികളാണ്. 29 മനുഷ്യതാത്പര്യത്താൽ ജനിച്ചവൻ അന്ന്, വാഗ്ദാനനിവൃത്തിയായി4:29 മൂ.ഭാ. ആത്മാവിൽ ജനിച്ചവനെ ഉപദ്രവിച്ചതുപോലെയാണ് ഇപ്പോഴും സംഭവിക്കുന്നത്.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.