Pular para o conteúdo
Publicidade

ഉല്പത്തി 5:25-28

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

25 മെഥൂശലഹിന്നു നൂറ്റെണ്പത്തേഴു വയസ്സായപ്പോൾ അവൻ ലാമേക്കിനെ ജനിപ്പിച്ചു. 26 ലാമേക്കിനെ ജനിപ്പിച്ച ശേഷം മെഥൂശലഹ് എഴുനൂറ്റെണ്പത്തിരണ്ടു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 27 മെഥൂശലഹിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.

28 ലാമേക്കിന്നു നൂറ്റെണ്പത്തിരണ്ടു വയസ്സായപ്പോൾ അവൻ ഒരു മകനെ ജനിപ്പിച്ചു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    25 മെഥൂശലഹിന് നൂറ്റെൺപത്തേഴു (187) വയസ്സായപ്പോൾ അവൻ ലാമെക്കിനു ജന്മം നൽകി. 26 ലാമെക്കിനെ ജനിപ്പിച്ച ശേഷം മെഥൂശലഹ് എഴുനൂറ്റി എൺപത്തിരണ്ടു (782) വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി. 27 മെഥൂശലഹിൻ്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി അറുപത്തൊമ്പതു (969) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.

    28 ലാമെക്കിന് നൂറ്റെൺപത്തിരണ്ടു (182) വയസ്സായപ്പോൾ അവൻ ഒരു മകനു ജന്മം നൽകി.

  2. OMCV Versão Contemporânea Aberta em Malaiala

    25 മെഥൂശെലാഹിനു 187 വയസ്സായപ്പോൾ അദ്ദേഹത്തിന് ലാമെക്ക് ജനിച്ചു. 26 ലാമെക്കിന് ജന്മംനൽകിയതിനുശേഷം മെഥൂശെലാഹ് 782 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു. 27 മെഥൂശെലാഹിന്റെ ആയുസ്സ് ആകെ 969 വർഷമായിരുന്നു, പിന്നെ അദ്ദേഹം മരിച്ചു.

    28 ലാമെക്കിനു 182 വയസ്സായപ്പോൾ അദ്ദേഹത്തിന് ഒരു മകൻ ജനിച്ചു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.