2 യഹോവ എന്നോടു ഉത്തരം അരുളിയതു: നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരെക്കുക. 3 2:3 എബ്രായർ 10:37ദർശനത്തിന്നു ഒരു അവധി വെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.
Publicidade
ഹബക്കൂൿ 2:2,3
MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
2 യഹോവ എന്നോട് ഉത്തരം അരുളിയത്:
"നീ ദർശനം എഴുതുക;
വേഗത്തിൽ വായിക്കുവാൻ തക്കവിധം അത് പലകയിൽ വ്യക്തമായി എഴുതുക."
3 ഈ ദർശനത്തിനായി ഒരു സമയം നിശ്ചയിക്കപ്പെട്ടിരിക്കുന്നു;
ആ സമയം അടുത്തുകൊണ്ടിരിക്കുന്നു.
സമയം തെറ്റുകയുമില്ല.
അത് വൈകിയാലും അതിനായി കാത്തിരിക്കുക;
അത് വരും നിശ്ചയം; താമസിക്കുകയുമില്ല.
- OMCV Versão Contemporânea Aberta em Malaiala
2 അപ്പോൾ യഹോവ ഇപ്രകാരം മറുപടി നൽകി:
"വെളിപ്പാട് എഴുതുക,
ഓടിച്ചുവായിക്കാൻ തക്കവണ്ണം
അതു ഫലകത്തിൽ വ്യക്തമായി എഴുതുക.
3 കാരണം, വെളിപ്പാടു നിശ്ചിതസമയത്തിനായി കാത്തിരിക്കുന്നു;
അത് അന്ത്യത്തെക്കുറിച്ചു സംസാരിക്കുന്നു,
അതു തെറ്റുകയുമില്ല.
താമസിച്ചാലും അതിനായി കാത്തിരിക്കുക;
അതു നിശ്ചയമായും വരും,
താമസിക്കുകയില്ല.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.