17 അത്തിവൃക്ഷം തളിർക്കയില്ല;
മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല;
ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും;
നിലങ്ങൾ ആഹാരം വിളയിക്കയില്ല;
ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും;
ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.
18 എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും;
എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
19 3:19 2. ശമൂവേൽ 22:34; സങ്കീർത്തനങ്ങൾ 18:33 യഹോവയായ കർത്താവു എന്റെ ബലം ആകുന്നു;
അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു;
ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.
സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.