Pular para o conteúdo
Publicidade

യെശയ്യാവു 32:15-18

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

15 ഉയരത്തിൽനിന്നു ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നേ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും. 16 അന്നു മരുഭൂമിയിൽ ന്യായം വസിക്കും; ഉദ്യാനത്തിൽ നീതി പാർക്കും. 17 നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും. 18 എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    15 ഉയരത്തിൽനിന്ന് ദൈവത്തിന്‍റെ ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നെ;

    അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും32:15 ഉദ്യാനം ഫലപുഷ്ടിയുള്ള വയൽ എന്നുമാകാം. ;

    ഉദ്യാനം വനമായി എണ്ണപ്പെടും.

    16 അന്നു മരുഭൂമിയിൽ ന്യായം വസിക്കും;

    ഉദ്യാനത്തിൽ നീതി പാർക്കും.

    17 നീതിയുടെ പ്രവൃത്തി സമാധാനവും

    നീതിയുടെ ഫലം ശാശ്വതവിശ്രമവും നിർഭയത്വവും ആയിരിക്കും.

    18 എന്‍റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും

    സ്വൈരമുള്ള വിശ്രമസ്ഥലങ്ങളിലും വസിക്കും.

  2. OMCV Versão Contemporânea Aberta em Malaiala

    15 ഉയരത്തിൽനിന്ന് നമ്മുടെമേൽ ആത്മാവിനെ പകരുകയും

    മരുഭൂമി ഫലപുഷ്ടിയുള്ള വയലായും

    വയൽ വനമായും മാറുകയും ചെയ്യുന്നതുവരെത്തന്നെ.

    16 അപ്പോൾ മരുഭൂമിയിൽ ദൈവത്തിന്റെ ന്യായം വസിക്കും,

    ഫലപുഷ്ടിയുള്ള ഉദ്യാനത്തിൽ നീതി കുടിപാർക്കും.

    17 നീതിയുടെ ഫലം സമാധാനവും

    അതിന്റെ പരിണതഫലം ശാശ്വതമായ ശാന്തതയും സുരക്ഷിതത്വവും ആയിരിക്കും.

    18 അന്ന് എന്റെ ജനം സമാധാനഭവനത്തിലും

    സുരക്ഷിതമായ വസതികളിലും

    പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും പാർക്കും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.