Pular para o conteúdo
Publicidade

യെശയ്യാവു 40:29-31

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

29 അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു. 30 ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും. 31 എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    29 അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു;

    ബലമില്ലാത്തവനു ബലം വർദ്ധിപ്പിക്കുന്നു.

    30 ബാല്യക്കാർ ക്ഷീണിച്ച് തളർന്നുപോകും;

    യൗവനക്കാരും ഇടറിവീഴും.

    31 എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും;

    അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും;

    അവർ തളർന്നുപോകാതെ ഓടുകയും

    ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.

  2. OMCV Versão Contemporânea Aberta em Malaiala

    29 അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു,

    ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു.

    30 യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു,

    ചെറുപ്പക്കാർ കാലിടറി നിലംപൊത്തുന്നു;

    31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ

    അവരുടെ ശക്തി പുതുക്കും.

    അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും;

    അവർ ഓടും, ക്ഷീണിക്കുകയില്ല,

    അവർ നടക്കും, തളർന്നുപോകുകയുമില്ല.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.