Pular para o conteúdo
Publicidade

യെശയ്യാവു 49:14-16,25

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

14 സീയോനോ: യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു. 15 ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല. 16 ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.

25 എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവർച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    14 സീയോൻ: "യഹോവ എന്നെ ഉപേക്ഷിച്ചു,

    കർത്താവ് എന്നെ മറന്നുകളഞ്ഞു" എന്നു പറയുന്നു.

    15 "ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ മറക്കുമോ?

    താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ?

    അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കുകയില്ല.

    16 ഇതാ ഞാൻ നിന്നെ എന്‍റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു;

    നിന്‍റെ മതിലുകൾ എല്ലായ്‌പ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു.

    25 എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    "ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം;

    നിഷ്കണ്ടകന്‍റെ കവർച്ചയെയും വിടുവിക്കാം;

    നിന്നോട് പോരാടുന്നവനോടു ഞാൻ പോരാടുകയും

    നിന്‍റെ മക്കളെ രക്ഷിക്കുകയും ചെയ്യും.

  2. OMCV Versão Contemporânea Aberta em Malaiala

    14 എന്നാൽ സീയോൻ, "യഹോവ എന്നെ ഉപേക്ഷിച്ചു,

    കർത്താവ് എന്നെ മറന്നുകളഞ്ഞു" എന്നു പറഞ്ഞു.

    15 "ഒരു സ്ത്രീക്ക് താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയുമോ?

    തന്റെ ഗർഭത്തിൽ ഉരുവായ മകനോട് അവൾക്ക് കരുണ തോന്നാതിരിക്കുമോ?

    ഒരു അമ്മ മറന്നാലും

    ഞാൻ നിങ്ങളെ മറക്കുകയില്ല!

    16 ഇതാ, ഞാൻ എന്റെ ഉള്ളംകൈയിൽ നിന്നെ വരച്ചിരിക്കുന്നു;

    നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.

    25 എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    "യോദ്ധാക്കളിൽനിന്ന് തടവുകാർ മോചിക്കപ്പെടും,

    നിഷ്ഠുരന്മാരുടെ കവർച്ച കവർന്നെടുക്കപ്പെടും.

    നിന്നോടു പോരാടുന്നവരോടു ഞാൻ പോരാടും,

    നിന്റെ മക്കളെ ഞാൻ രക്ഷിക്കുകയും ചെയ്യും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.