Pular para o conteúdo
Publicidade

യോനാ 2:3-6,9,10

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

3 നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി. 4 നിന്റെ ദൃഷ്ടിയിൽനിന്നു എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു. 5 വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടൽപുല്ലു എന്റെ തലപ്പാവായിരുന്നു. 6 ഞാൻ പർവ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്കു അടെച്ചിരുന്നു. നീയോ, എന്റെ ദൈവമായ യഹോവേ, എന്റെ പ്രാണനെ കുഴിയിൽനിന്നു കയറ്റിയിരിക്കുന്നു. 9 ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു. 10 എന്നാൽ യഹോവ മത്സ്യത്തോടു കല്പിച്ചിട്ടു അതു യോനയെ കരെക്കു ഛർദ്ദിച്ചുകളഞ്ഞു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    3 നീ എന്നെ സമുദ്രത്തിന്‍റെ ആഴത്തിൽ ഇട്ടുകളഞ്ഞു;

    പ്രവാഹങ്ങൾ എന്നെ ചുറ്റി;

    നിന്‍റെ ഓളങ്ങളും തിരകളുമെല്ലാം

    എന്‍റെ മീതെ കടന്നുപോയി.

    4 നിന്‍റെ ദൃഷ്ടി എന്നിൽ നിന്നു നീക്കിയിരിക്കുന്നു;

    എങ്കിലും ഞാൻ നിന്‍റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു.

    5 വെള്ളം എന്‍റെ പ്രാണനോളം എത്തി,

    ആഴി എന്നെ ചുറ്റി,

    കടൽപുല്ല് എന്‍റെ തലപ്പാവായിരുന്നു.

    6 ഞാൻ പർവ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി,

    ഭൂമി തന്‍റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്കും അടെച്ചു.

    എങ്കിലും എന്‍റെ ദൈവമായ യഹോവേ,

    നീ എന്‍റെ പ്രാണനെ പാതാളത്തിൽ നിന്ന് കയറ്റിയിരിക്കുന്നു.

    9 ഞാനോ സ്തോത്രനാദത്തോടെ നിനക്ക് യാഗം അർപ്പിക്കും;

    നേർന്നിരിക്കുന്നതു ഞാൻ നിറവേറ്റും.

    രക്ഷ യഹോവയിൽ നിന്നു തന്നെ വരുന്നു."

    10 അപ്പോൾ യഹോവ മത്സ്യത്തോടു കല്പിച്ചു. അത് യോനയെ കരയ്ക്ക് ഛർദ്ദിച്ചു.

  2. OMCV Versão Contemporânea Aberta em Malaiala

    3 ഇതാ, അവിടന്ന് എന്നെ അഗാധതയിലേക്ക്,

    സമുദ്രത്തിന്റെ ആഴത്തിലേക്കുതന്നെ ചുഴറ്റിയെറിഞ്ഞു.

    വൻപ്രവാഹം എന്നെ വലയംചെയ്തു.

    അങ്ങയുടെ എല്ലാ തിരമാലകളും വൻ‍തിരകളും

    എന്റെ മുകളിലൂടെ കടന്നുപോയി.

    4 ‘അങ്ങയുടെ ദൃഷ്ടിയിൽനിന്ന്

    എന്നെ ആട്ടിപ്പായിച്ചിരുന്നു;

    എങ്കിലും അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ

    ഞാൻ വീണ്ടും നോക്കിക്കൊണ്ടിരിക്കും’ എന്നു ഞാൻ പറഞ്ഞു.

    5 പ്രാണഭയത്തിലാകുംവിധം ഞാൻ വെള്ളത്തിൽ മുങ്ങിപ്പോയി,

    ആഴിയുടെ അഗാധത എന്നെ വലയംചെയ്തു,

    എന്റെ തലയിൽ കടൽപ്പായൽ ചുറ്റിപ്പിടിച്ചു.

    6 സമുദ്രത്തിൽ പർവതങ്ങളുടെ അടിവാരംവരെയും ഞാൻ മുങ്ങിപ്പോയി;

    അവിടെ ഞാൻ ഭൂമിയുടെ അടിത്തട്ടിൽ സദാകാലത്തേക്കും ബന്ധിതനായിരുന്നു.

    എങ്കിലും, എന്റെ ദൈവമായ യഹോവേ,

    ആ അഗാധതയിൽനിന്ന് എന്നെ കയറ്റി അങ്ങ് എനിക്കു ജീവൻ തിരികെ നൽകിയിരിക്കുന്നു.

    9 ഞാനോ, സ്തോത്രാലാപനത്തോടെ അങ്ങേക്ക്

    യാഗം അർപ്പിക്കും.

    ഞാൻ നേർന്നതു നിറവേറ്റുകയും ചെയ്യും.

    രക്ഷവരുന്നത് യഹോവയിൽനിന്നുമാത്രമാണല്ലോ."

    10 തുടർന്ന് യഹോവ മത്സ്യത്തോട് ആജ്ഞാപിച്ചപ്പോൾ, അത് യോനായെ കരയിലേക്കു ഛർദിച്ചിട്ടു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.