Pular para o conteúdo
Publicidade

ലൂക്കൊസ് 8:2,3

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

2 8:2 മത്തായി 27:55,56; മർക്കൊസ് 15:40,41; ലൂക്കൊസ് 23:49അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൗഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും 3 ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്കു ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    2 അവനോടുകൂടെ പന്ത്രണ്ടു ശിഷ്യന്മാരും, അവൻ ദുരാത്മാക്കളെയും വ്യാധികളേയും നീക്കി സൗഖ്യം വരുത്തിയ ചില സ്ത്രീകളും, ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും 3 ഹെരോദാവിൻ്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും, ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്ക് ശുശ്രൂഷചെയ്തു പോന്ന മറ്റുപല സ്ത്രീകളും ഉണ്ടായിരുന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    2 ദുരാത്മാക്കളിൽനിന്നും രോഗങ്ങളിൽനിന്നും സൗഖ്യംപ്രാപിച്ച ചില സ്ത്രീകളും ഉണ്ടായിരുന്നു. അവരിൽ മഗ്ദലക്കാരി എന്നു വിളിക്കപ്പെട്ടിരുന്നവളും ഏഴു ഭൂതങ്ങൾ വിട്ടുപോയവളുമായ മറിയയും 3 ഹെരോദാവിന്റെ കാര്യസ്ഥനായിരുന്ന കൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും മറ്റുപല സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഈ സ്ത്രീകൾ തങ്ങളുടെ സമ്പാദ്യംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുകൊണ്ടിരുന്നു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.