Pular para o conteúdo
Publicidade

മർക്കൊസ് 3:31-35

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

31 അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളിപ്പാൻ ആളയച്ചു. 32 പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവൻ അവരോടു: 33 എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു: 34 എന്റെ അമ്മയും സഹോദരന്മാരും ഇതാ. 35 ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    31 അനന്തരം അവന്‍റെ അമ്മയും സഹോദരന്മാരും വന്നു പുറത്തുനിന്നു അവനെ വിളിക്കുവാൻ ആളയച്ചു. 32 പുരുഷാരം അവന്‍റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോട്: "നിന്‍റെ അമ്മയും സഹോദരന്മാരും പുറത്തുനിന്നു നിന്നെ അന്വേഷിക്കുന്നു" എന്നു പറഞ്ഞു.

    33 അവൻ അവരോട്: എന്‍റെ അമ്മയും സഹോദരന്മാരും ആർ? എന്നു പറഞ്ഞിട്ട് ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്: 34 എന്‍റെ അമ്മയും സഹോദരന്മാരും ഇതാ. 35 ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നവൻ തന്നെ എന്‍റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.

  2. OMCV Versão Contemporânea Aberta em Malaiala

    31 അപ്പോൾ യേശുവിന്റെ അമ്മയും സഹോദരന്മാരും അവിടെയെത്തി. അവർ പുറത്തുനിന്നുകൊണ്ട് അദ്ദേഹത്തെ വിളിക്കാൻ ആളയച്ചു. 32 ജനക്കൂട്ടം യേശുവിനുചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അവർ അദ്ദേഹത്തോട്, "അങ്ങയെ കാണാൻ ആഗ്രഹിച്ചുകൊണ്ട് അങ്ങയുടെ അമ്മയും സഹോദരന്മാരും പുറത്തു നിൽക്കുന്നു" എന്നു പറഞ്ഞു.

    33 "ആരാണ് എന്റെ അമ്മയും സഹോദരന്മാരും?" അദ്ദേഹം ചോദിച്ചു.

    34 പിന്നീട് തന്റെ ചുറ്റും ഇരിക്കുന്നവരെ നോക്കി അദ്ദേഹം പറഞ്ഞു: "ഇതാ, എന്റെ അമ്മയും സഹോദരന്മാരും! 35 ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും."

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.