Pular para o conteúdo
Publicidade

മീഖാ 7:18,19

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

18 അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു. 19 അവൻ നമ്മോടു വീണ്ടും കരുണ കാണിക്കും നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെ ഒക്കെയും നീ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    18 അകൃത്യം ക്ഷമിക്കുകയും

    തന്‍റെ അവകാശത്തിൽ ശേഷിപ്പുള്ളവരോട്

    അതിക്രമം മോചിക്കുകയും ചെയ്യുന്ന

    അങ്ങേയോട് സമനായ ദൈവം ആരുള്ളു?

    അവിടുന്ന് എന്നേക്കും കോപം വച്ചുകൊള്ളുന്നില്ല;

    ദയയിൽ അല്ലയോ അവിടുത്തേക്ക് പ്രസാദമുള്ളത്.

    19 അവിടുന്ന് നമ്മോട് വീണ്ടും കരുണ കാണിക്കും;

    നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും;

    അവരുടെ പാപങ്ങൾ എല്ലാം അവിടുന്ന്

    സമുദ്രത്തിന്‍റെ ആഴത്തിൽ ഇട്ടുകളയും.

  2. OMCV Versão Contemporânea Aberta em Malaiala

    18 തന്റെ അവകാശത്തിൽ ശേഷിച്ച ജനത്തിന്റെ

    പാപങ്ങൾ ക്ഷമിക്കുകയും അതിക്രമങ്ങൾ പൊറുക്കുകയും ചെയ്യുന്ന

    അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ?

    അങ്ങ് എന്നേക്കും കോപം വെച്ചുകൊണ്ടിരിക്കുന്നില്ല

    എന്നാൽ, കരുണകാണിക്കാൻ അങ്ങ് പ്രസാദിക്കുകയും ചെയ്യുന്നു.

    19 അവിടന്ന് വീണ്ടും നമ്മോടുതന്നെ ദയകാണിക്കും;

    അങ്ങ് ഞങ്ങളുടെ പാപങ്ങളെ മെതിച്ചുകളയും

    ഞങ്ങളുടെ അതിക്രമങ്ങളെല്ലാം സമുദ്രത്തിന്റെ അഗാധങ്ങളിലേക്കു ചുഴറ്റിയെറിയും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.