Pular para o conteúdo
Publicidade

മത്തായി 21:15,16

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

15 എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു; 16 21:16 സങ്കീർത്തനങ്ങൾ 8:2ഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: ഉവ്വു; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    15 എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന് ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടതിനാൽ അമർഷം തോന്നി; 16 "ഇവർ പറയുന്നത് കേൾക്കുന്നുവോ?" എന്നു അവനോട് ചോദിച്ചു.

    യേശു അവരോട് "ഉവ്വ്! ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളത് നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.

  2. OMCV Versão Contemporânea Aberta em Malaiala

    15 എന്നാൽ, യേശു ചെയ്ത അത്ഭുതങ്ങളും "ദാവീദുപുത്രന് ഹോശന്നാ" എന്നു ദൈവാലയാങ്കണത്തിൽ കുട്ടികൾ ആർത്തുവിളിക്കുന്നതും കണ്ടപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും കോപാകുലരായി.

    16 "എന്താണ്, ഈ കുട്ടികൾ ആർത്തുവിളിക്കുന്നത് താങ്കൾ കേൾക്കുന്നില്ലേ?" എന്ന് അവർ അദ്ദേഹത്തോട് ചോദിച്ചു.

    "ഉണ്ട്, കേൾക്കുന്നുണ്ട്" യേശു ഉത്തരം പറഞ്ഞു. തുടർന്ന് യേശു,

    " ‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളിൽനിന്ന്

    അവിടന്ന് സ്തുതി ഉയരുമാറാക്കിയിരിക്കുന്നു,’21:16 സങ്കീ. 8:2

    എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?" എന്നു ചോദിച്ചു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.