37 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 38 15:38 ആവർത്തനപുസ്തകം 22:12നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: അവർ തലമുറതലമുറയായി വസ്ത്രത്തിന്റെ കോൺതലെക്കു പൊടിപ്പു ഉണ്ടാക്കുകയും കോൺതലെക്കലെ പൊടിപ്പിൽ നീലച്ചരടു കെട്ടുകയും വേണം. 39 നിങ്ങൾ യഹോവയുടെ സകലകല്പനകളും ഓർത്തു അനുസരിക്കേണ്ടതിന്നും നിങ്ങളുടെ സ്വന്തഹൃദയത്തിന്നും സ്വന്തകണ്ണിന്നും തോന്നിയവണ്ണം പരസംഗമായി നടക്കാതിരിക്കേണ്ടതിന്നും ആ പൊടിപ്പു ജ്ഞാപകം ആയിരിക്കേണം. 40 നിങ്ങൾ എന്റെ സകലകല്പനകളും ഓർത്തു അനുസരിച്ചു നിങ്ങളുടെ ദൈവത്തിന്നു വിശുദ്ധരായിരിക്കേണ്ടതിന്നു തന്നേ. 41 നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവതന്നേ.
സംഖ്യാപുസ്തകം 15:37-41
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
37 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 38 "നീ യിസ്രായേൽ മക്കളോട് പറയേണ്ടത്: അവർ തലമുറതലമുറയായി വസ്ത്രത്തിന്‍റെ കോണുകളിൽ തൊങ്ങലുകൾ ഉണ്ടാക്കുകയും ഓരോ തൊങ്ങലിലും നീലച്ചരട് കെട്ടുകയും വേണം. 39 നിങ്ങൾ യഹോവയുടെ സകല കല്പനകളും ഓർത്തു അനുസരിക്കേണ്ടതിനും നിങ്ങളുടെ സ്വന്തഹൃദയത്തെയും കണ്ണിനെയും അനുസരിച്ച് പരസംഗമായി നടക്കാതിരിക്കേണ്ടതിനും ആ തൊങ്ങൽ സ്മാരകം ആയിരിക്കേണം. 40 നിങ്ങൾ എന്‍റെ സകല കല്പനകളും ഓർത്തു അനുസരിച്ച് നിങ്ങളുടെ ദൈവത്തിന് വിശുദ്ധരായിരിക്കേണ്ടതിനു തന്നെ. 41 നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന് നിങ്ങളെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ തന്നെ."
- OMCV Versão Contemporânea Aberta em Malaiala
37 യഹോവ മോശയോട് അരുളിച്ചെയ്തു, 38 "ഇസ്രായേല്യരോടു സംസാരിക്കുക അവരോട് ഇപ്രകാരം പറയുക: ‘വരുംതലമുറകളിലൊക്കെയും നിങ്ങൾ നിങ്ങളുടെ വസ്ത്രങ്ങളുടെ കോണുകളിൽ തൊങ്ങലുകൾ ഉണ്ടാക്കണം. ഓരോ തൊങ്ങലിലും ഓരോ നീലനൂൽ ഉണ്ടായിരിക്കണം. 39 ഈ തൊങ്ങലുകളിന്മേൽ നോക്കുമ്പോൾ നിങ്ങൾ യഹോവയുടെ സകലകൽപ്പനകളും ഓർക്കാനും അങ്ങനെ നിങ്ങളുടെ ഹൃദയങ്ങളുടെയും കണ്ണുകളുടെയും മോഹങ്ങൾക്കു പിന്നാലെപോയി നിങ്ങൾതന്നെ പരസംഗം ചെയ്യാതിരിക്കാനും അവ നിങ്ങൾക്ക് ഉപകരിക്കും. 40 അങ്ങനെ നിങ്ങൾ എന്റെ സകലകൽപ്പനകളും അനുസരിക്കാൻ ഓർക്കുകയും നിങ്ങൾ നിങ്ങളുടെ ദൈവത്തിനു വിശുദ്ധർ ആയിരിക്കുകയും ചെയ്യും. 41 നിങ്ങളുടെ ദൈവമായിരിക്കേണ്ടതിനു നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന, നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു ഞാൻ. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ "
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.