1 അനന്തരം യഹോവ എന്നോടു: യിസ്രായേൽമക്കൾ അന്യദേവന്മാരോടു ചേർന്നു മുന്തിരിയടകളിൽ ഇഷ്ടപ്പെട്ടിട്ടും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ ഇനിയും ചെന്നു ഒരു ജാരനാൽ സ്നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചുകൊണ്ടിരിക്ക എന്നു കല്പിച്ചു. 2 അങ്ങനെ ഞാൻ അവളെ പതിനഞ്ചു വെള്ളിക്കാശിന്നും ഒന്നര ഹോമെർ യവത്തിന്നും മേടിച്ചു, അവളോടു: 3 നീ ബഹുകാലം അടങ്ങിപ്പാർക്കേണം; പരസംഗം ചെയ്കയോ മറ്റൊരു പുരുഷന്നു പരിഗ്രഹമായിരിക്കയോ അരുതു; ഞാനും അങ്ങനെ തന്നേ ചെയ്യും എന്നു പറഞ്ഞു.
ഹോശേയ 3:1-3
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
1 അനന്തരം യഹോവ എന്നോട്: "യിസ്രായേൽ മക്കൾ അന്യദേവന്മാരോട് ചേർന്ന് മുന്തിരിയടകൾ3:1 മുന്തിരിയടകൾ പുരാതന മധ്യപൂര്‍വ ദേശത്ത് ജനങ്ങള്‍ ഉണങ്ങിയ മുന്തിരിയില്‍ നിന്ന് അടകളുണ്ടാക്കി അന്യദൈവങ്ങള്‍ക്ക് സമര്‍പ്പിക്കുമായിരുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ വലിയ വിളവു ലഭിക്കുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു ഇഷ്ടപ്പെടുന്നുവെങ്കിലും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ, നീ വീണ്ടും ചെന്നു ഒരു ജാരനാൽ സ്നേഹിക്കപ്പെടുന്ന വ്യഭിചാരിണിയായ സ്ത്രീയെ സ്നേഹിക്കുക" എന്ന് കല്പിച്ചു.
2 അങ്ങനെ ഞാൻ അവളെ പതിനഞ്ചു വെള്ളിക്കാശും3:2 പതിനഞ്ചു വെള്ളിക്കാശും 170 ഗ്രാം വെള്ളി ഒന്നര ഹോമെർ3:2 ഒന്നര ഹോമെർ ഏകദേശം 150 കിലോഗ്രാം യവം യവവും വിലകൊടുത്ത് വാങ്ങി. 3 ഞാൻ അവളോട്: "നീ ബഹുകാലം എന്നോടൊപ്പം അടങ്ങിപ്പാർക്കണം; പരസംഗം ചെയ്യുകയോ മറ്റൊരു പുരുഷന്‍റെ ഭാര്യയാകുകയോ അരുത്; ഞാനും അങ്ങനെ തന്നെ ചെയ്യും" എന്നു പറഞ്ഞു.
- OMCV Versão Contemporânea Aberta em Malaiala
1 യഹോവ എന്നോടു കൽപ്പിച്ചു: "നിന്റെ ഭാര്യ മറ്റൊരുവനാൽ സ്നേഹിക്കപ്പെട്ടവളും വ്യഭിചാരിണിയും ആയിരിക്കുന്നെങ്കിലും, നീ പോയി അവളോടു നിന്റെ സ്നേഹം കാണിക്കുക. ഇസ്രായേൽജനം അന്യദേവന്മാരിലേക്കു തിരിഞ്ഞു മുന്തിരിയടകളെ സ്നേഹിക്കുന്നെങ്കിലും, യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ അവളെ സ്നേഹിക്കുക."
2 അങ്ങനെ ഞാൻ അവളെ പതിനഞ്ചുശേക്കേൽ3:2 ഏക. 170 ഗ്രാം. വെള്ളിക്കും ഒന്നര ഹോമർ3:2 ഏക. 195 കി.ഗ്രാം. യവത്തിനും3:2 ബാർലി അഥവാ, ബാർലരി വിലയ്ക്കുവാങ്ങി. 3 ഞാൻ അവളോടു പറഞ്ഞു: "നീ എന്നോടുകൂടെ ദീർഘകാലം പാർക്കണം; നീ ഒരു വേശ്യയായിരിക്കുകയോ ഒരു പുരുഷനോടും അടുപ്പം കാണിക്കുകയോ അരുത്; ഞാൻ നിന്നോടും അപ്രകാരംതന്നെ ആയിരിക്കും."
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.