33 11:33 യെശയ്യാവു 55:8 ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു. 34 11:34 യെശയ്യാവു 40:13കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ? 35 11:35 ഇയ്യോബ് 41:11അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ? 36 11:36 1. കൊരിന്ത്യർ 8:6സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം. ആമേൻ.
റോമർ 11:33-36
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
33 ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു. 34 കർത്താവിന്റെ മനസ്സ് അറിഞ്ഞവൻ ആർ? അവനു മന്ത്രിയായിരുന്നവൻ ആർ? 35 അവനു വല്ലതും മുമ്പെ കൊടുത്തിട്ട് പ്രതിഫലം വാങ്ങുന്നവൻ ആർ? 36 സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവനു എന്നേക്കും മഹത്വം. ആമേൻ.
- OMCV Versão Contemporânea Aberta em Malaiala
33 ഹോ, ദൈവത്തിന്റെ ജ്ഞാനം, വിവേകം എന്നിവയുടെ സമൃദ്ധി എത്ര അപരിമേയം!
അവിടത്തെ വിധികൾ എത്ര അപ്രമേയം!
അവിടത്തെ വഴികൾ എത്ര അഗോചരം!
34 "കർത്താവിന്റെ മനസ്സ് അറിഞ്ഞതാര്?
അവിടത്തെ ഉപദേഷ്ടാവായിരുന്നത് ആര്?"11:34 യെശ. 40:13
35 "തിരികെ വാങ്ങാനായി
ദൈവത്തിനു കടംകൊടുത്തവനാര്?"11:35 ഇയ്യോ. 41:11
36 സകലതും ദൈവത്തിൽനിന്നു, ദൈവത്തിലൂടെ, ദൈവത്തിലേക്കുതന്നെ.
അവിടത്തേക്ക് എന്നേക്കും മഹത്ത്വം! ആമേൻ.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.