Pular para o conteúdo
Publicidade

2 കൊരിന്ത്യർ 6:14-18

OMCV Versão Contemporânea Aberta em Malaiala

അവിശ്വാസികളുമായി സഹകരിക്കരുത്

14 അവിശ്വാസികളുമായുള്ള പങ്കാളിത്തം ചേർച്ചയില്ലാത്തതാണ്, അത് അരുത്. നീതിക്കും ദുഷ്ടതയ്ക്കുംതമ്മിൽ എന്താണു യോജിപ്പ്? പ്രകാശത്തിനും ഇരുളിനുംതമ്മിൽ എന്തു കൂട്ടായ്മ? 15 ക്രിസ്തുവിനും ബെലിയാലിനുംതമ്മിൽ ഐക്യമോ? വിശ്വാസിക്ക് അവിശ്വാസിയുമായി പൊതുവായിട്ട് എന്താണുള്ളത്? 16 ദൈവത്തിന്റെ ആലയവും വിഗ്രഹങ്ങളുംതമ്മിൽ എന്തു ബന്ധം? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ:

"ഞാൻ അവരിൽ വസിക്കുകയും

അവരുടെ ഇടയിൽ നടക്കുകയും ചെയ്യും;

ഞാൻ അവരുടെ ദൈവവും

അവർ എന്റെ ജനവും ആയിരിക്കും"6:16 ലേവ്യ. 26:12; യിര. 32:38; യെഹ. 37:27

എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു. ആകയാൽ,

17 "അവരിൽനിന്ന് പുറത്തുവരികയും

വേർപിരിയുകയുംചെയ്യുക,

എന്നു കർത്താവ് അരുളിച്ചെയ്യുന്നു.

അശുദ്ധമായതൊന്നും സ്പർശിക്കരുത്;

എന്നാൽ ഞാൻ നിങ്ങളെ സ്വീകരിക്കും."6:17 യെശ. 52:11; യെഹ. 20:34,41

18 "ഞാൻ നിങ്ങൾക്കു പിതാവും

നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും,6:18 2 ശമു. 7:14

എന്നു സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു."

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    14 നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ? 15 ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി? 16 6:16 a: 1. കൊരിന്ത്യർ 3:16; 6:19; b: ലേവ്യപുസ്തകം 26:12; യെഹെസ്കേൽ 37:27ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ.

    "ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും"

    എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. 17 6:17 യെശയ്യാവു 52:11അതുകൊണ്ടു

    "അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു 18 6:18 2. ശമൂവേൽ 7:14; 1. ദിനവൃത്താന്തം 17:13; യെശയ്യാവു 43:6; യിരെമ്യാവു 31:9നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും"

    എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു.

  2. IRVMAL Indian Revised Version (IRV) - Malayalam

    14 നിങ്ങൾ അവിശ്വാസികളുമായി ചേർച്ചയില്ലാത്തവിധം കൂടിയോജിക്കരുത്; എന്തെന്നാൽ, നീതിക്കും അധർമ്മത്തിനും തമ്മിൽ എന്ത് പങ്കാളിത്തം ആണുള്ളത്? അല്ല, വെളിച്ചത്തിന് ഇരുളിനോട് എന്ത് കൂട്ടായ്മയാണുള്ളത്? 15 ക്രിസ്തുവിന് ബെലീയാലിനോട്6:15 ബെലീയാലിനോട് സത്താനോട് എന്ത് യോജിപ്പ്? അല്ല, വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി? 16 ദൈവാലയത്തിന് വിഗ്രഹങ്ങളോട് എന്ത് ഉടമ്പടി? നാം ജീവനുള്ള ദൈവത്തിന്‍റെ ആലയമല്ലോ,

    "ഞാൻ അവരിൽ വസിക്കുകയും അവരുടെ ഇടയിൽ നടക്കുകയും ചെയ്യും;

    ഞാൻ അവർക്ക് ദൈവവും അവർ എന്‍റെ ജനവും ആകും"

    എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. 17 അതുകൊണ്ട്,

    "അവരുടെ നടുവിൽനിന്ന് പുറപ്പെട്ടു വേർപെട്ടിരിക്കുവിൻ

    എന്നു കർത്താവ് അരുളിച്ചെയ്യുന്നു;

    അശുദ്ധമായത് ഒന്നും തൊടരുത്;

    എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ട്

    18 നിങ്ങൾക്ക് പിതാവും

    നിങ്ങൾ എനിക്ക് പുത്രന്മാരും പുത്രിമാരും ആയിരിക്കും"

    എന്നു സർവ്വശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.