നാഥാൻ ദാവീദിനെ ശാസിക്കുന്നു
1 യഹോവ നാഥാനെ ദാവീദിന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹത്തിന്റെ അടുത്തെത്തി നാഥാൻ പറഞ്ഞു: "ഒരു പട്ടണത്തിൽ രണ്ട് ആളുകൾ ഉണ്ടായിരുന്നു, ഒരുവൻ ധനികൻ; മറ്റവൻ ദരിദ്രൻ.
7 അപ്പോൾ നാഥാൻ ദാവീദിനോടു പറഞ്ഞു: "ആ മനുഷ്യൻ നീ തന്നെ! ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു; ശൗലിന്റെ കരങ്ങളിൽനിന്നു ഞാൻ നിന്നെ വിടുവിച്ചു.
13 അപ്പോൾ ദാവീദ് നാഥാനോട്, "ഞാൻ യഹോവയ്ക്കെതിരേ പാപം ചെയ്തുപോയി" എന്നു പറഞ്ഞു.
നാഥാൻ പറഞ്ഞു: "യഹോവ നിന്റെ പാപം നീക്കിക്കളഞ്ഞിരിക്കുന്നു. നീ മരിക്കുകയില്ല.