13 അപ്പോൾ ദാവീദ് നാഥാനോട്, "ഞാൻ യഹോവയ്ക്കെതിരേ പാപം ചെയ്തുപോയി" എന്നു പറഞ്ഞു.
നാഥാൻ പറഞ്ഞു: "യഹോവ നിന്റെ പാപം നീക്കിക്കളഞ്ഞിരിക്കുന്നു. നീ മരിക്കുകയില്ല. 14 എന്നാൽ, നിന്റെ ഈ പ്രവൃത്തിമൂലം യഹോവയെ അപമാനിച്ചു. അതിനാൽ നിനക്കു ജനിച്ച ആ മകൻ മരിക്കും, നിശ്ചയം."