2 ആ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്:
" ‘നിലംപതിച്ചിരിക്കുന്നു!’ അതേ, ‘മഹാനഗരമായ ബാബേൽ നിലംപതിച്ചിരിക്കുന്നു!’18:2 യെശ. 21:9
അവൾ ഭൂതാവേശിതസ്ഥലവും
സകല അശുദ്ധാത്മാക്കളുടെ നിവാസസ്ഥാനവും
അശുദ്ധമായ സകലപക്ഷികളുടെ സങ്കേതവും
അശുദ്ധവും അറപ്പുളവാക്കുന്നതുമായ സകലമൃഗങ്ങളുടെയും ഒളിത്താവളവുമായിത്തീർന്നിരിക്കുന്നു.
3 അവളുടെ അസാന്മാർഗികതയുടെ അത്യാസക്തിയാകുന്ന മദ്യംകുടിച്ചു
ജനതകളെല്ലാം ഉൻമത്തരായിരിക്കുന്നു.
ഭൂമിയിലെ രാജാക്കന്മാർ അവളുമായി വ്യഭിചാരംചെയ്തു;
ഭൂമിയിലെ വ്യാപാരികൾ അവളുടെ സുഖലോലുപതയുടെ വൈഭവത്താൽ സമ്പന്നരായിത്തീർന്നു."
ബാബേലിന്മേൽ വരുന്ന ന്യായവിധിയിൽനിന്ന് ഒഴിഞ്ഞുപോകുക
4 സ്വർഗത്തിൽനിന്ന് അരുളിച്ചെയ്ത മറ്റൊരു ശബ്ദം ഞാൻ കേട്ടത്:
" ‘എന്റെ ജനമേ, അവളെ വിട്ടു പുറത്തുവരിക,’18:4 യിര. 51:45
അവളുടെ പാപങ്ങളിൽ പങ്കാളികളായി
അവളുടെ ബാധകൾ ഒന്നും നിങ്ങളെ ഏശാതിരിക്കേണ്ടതിന് അവളെ വിട്ടുവരിക.